gnn24x7

ഒമാനിലേക്ക് ഇന്ത്യ പുതിയ അംബാസഡറെ നിയമിച്ചു

0
628
gnn24x7

മസ്കത്ത്: ഒമാനിലെ അടുത്ത അംബാസഡറായി അമിത് നാരംഗിനെ നിയമിക്കുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ (MEA) ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് നാരംഗ്. 2001 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസസ് ഉദ്യോഗസ്ഥനാണ് നാരംഗ്.

മൂന്ന് വർഷത്തിന് ശേഷം മുനു മഹാവർ സ്ഥാനമൊഴിയുന്ന ഒഴിവിലാണ് പുതിയ നിയമനം. മുനു മഹാവറിനെ മാലിദ്വീപിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. മുനു മാഹവറും അമിത് നാരം​ഗും ഉടൻ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here