gnn24x7

ഈ വർഷം അനധികൃത തൊഴിൽ മേഖലകളിൽ കുടുങ്ങിയ 112 സ്ത്രീകളെ രക്ഷപ്പെടുത്തി ഇന്ത്യൻ മിഷൻ

0
253
gnn24x7

ദുബൈ: അനധികൃത തൊഴിൽ മേഖലകളിൽ കുടുങ്ങിയ 112 സ്ത്രീകളെ ഈ വർഷം മാത്രം നാട്ടിലേക്ക് തിരിച്ച് അയക്കുകയോ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കുകയോ ചെയ്തുവെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ നീരജ് അഗർവാൾ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടു സ്ത്രീകളെ ഹൈദരാബാദിലേക്കും അമൃത്സറിലേക്കും അയച്ചുവെന്നും പല സ്ത്രീകൾക്കും തങ്ങൾ ചെയ്യുന്ന തൊഴിലിൽ താല്പര്യമില്ലെന്നും പലരും വ്യത്യസ്തമായ പ്രയാസങ്ങൾ നേരിടുന്നവരാണെന്നും അഗർവാൾ അറിയിച്ചു.

നല്ല വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ട് അനധികൃത ഏജൻസികൾ മുഖേന എത്തുന്നവരാണ് ഇത്തരം അപകടങ്ങളിൽ ചെന്ന് വീഴുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വരും ഇക്കൂട്ടത്തിൽ ഉണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

വീട്ടുജോലിക്കുള്ള വിസയിൽ വരുന്ന സ്ത്രീകൾ ഒരിക്കലും ഇ- മൈഗ്രേറ്റ് സംവിധാനത്തെ മറികടക്കരുത്‌ എന്നും, അത് അവരുടെ സുരക്ഷക്ക് വേണ്ടിയുള്ള സംവിധാനമാണ് എന്നും അദ്ദേഹം കർശനമായി പറഞ്ഞു.

വീട്ടുജോലിക്കായി ഇന്ത്യയിൽനിന്നും ഒരു സ്ത്രീയെ കൊണ്ടുവരുമ്പോൾ ഇ-മൈഗ്രേറ്റ് സിസ്റ്റം അനുസരിച്ച് വ്യക്തികൾക്ക് 9200 ദിർഹം റീഫണ്ടബിൾ ഡിപ്പോസിറ്റ് അടക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പലരും ഇത്തരം സ്വതന്ത്ര ഏജൻസികൾ മുഖേന ഇതിനെ മറികടക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here