gnn24x7

സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാന്‍ അവസരം

0
242
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാന്‍ അവസരം. സംസ്ഥാനത്തെ പ്രവാസി ഭാരതീയര്‍ അവരുടെ പാസ്പോര്‍ട്ടില്‍ രേഖപെടുത്തിയിട്ടുള്ള മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ഗ്രാമ പഞ്ചായത്ത്,മുനിസിപ്പാലിറ്റി,മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

കമ്മീഷന്‍ യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുള്ള ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായതും വിദേശ രാജ്യത്ത് താമസിക്കുന്നതും ആ രാജ്യത്തിന്‍റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. www.lsgelection.kerala.gov.in ല്‍ ഫോറം 4 എ യില്‍ ഓണ്‍ ലൈന്‍ ആയി വിവരങ്ങള്‍ നല്‍കി അവയുടെ പ്രിന്റെടുത്ത് ഇല്ക്ട്രല്‍ രെജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ അയക്കണം.

അപേക്ഷയില്‍ നല്‍കുന്ന പാസ്പോര്‍ട്ടിലെ വിവരങ്ങളുടെയും വിസ,ഫോട്ടോ എന്നിവ മുദ്രണം ചെയ്ത പേജുകളുടെയും പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപെടുത്തി അയക്കുകയും വേണം.പാസ്പോര്‍ട്ടില്‍ രേഖ പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന ഇലക്ട്രല്‍ രേജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് വേണം അപേക്ഷ അയക്കേണ്ടത്.

ഗ്രാമപഞ്ചായത്തിലും മുനിസിപാലിറ്റികളിലും സെക്രട്ടറിമാരും കോര്‍പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിമാരുമാണ് ഇലക്ട്രല്‍ രജിസ്ട്രെഷന്‍ ഒഫിസിര്‍മാര്‍.ഇലക്ട്രല്‍ റെജിസ്ട്രെഷന്‍ ഓഫീസിര്‍മാര്‍ക്ക് ലഭിക്കുന്ന അപേക്ഷകളില്‍ അന്വേഷണം നടത്തി പട്ടികയില്‍ പേര് ഉള്‍പെടുത്തുന്നത്തിനുള്ള നടപടികള്‍ സ്വീകരിക്കും.പ്രവാസി ഭാരതീയരുടെ പട്ടിക പ്രത്യേകമായാണ് തയ്യാറാക്കുക.പ്രവാസി ഭാരതീയരുടെ പട്ടികയില്‍ പേര് ചെര്‍ക്കുന്നവര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി അസല്‍ പാസ്പോര്‍ട്ട് ഹാജരാക്കി വോട്ട് ചെയ്യാമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്ക്കരന്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here