gnn24x7

കൊവിഡ് 19; അറേബ്യയില്‍ സല്‍മാന്‍ രാജാവ് കര്‍ഫ്യൂ പ്രഖ്യാപിച്ചു

0
215
gnn24x7

റിയാദ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് മുതലാണ് നിശാനിയമം ഏര്‍പ്പെടുത്തുന്നതെന്ന് സൗദി വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ. 21 ദിവസത്തേക്കാണ് കര്‍ഫ്യൂ.

ഞായറാഴ്ച മാത്രം രാജ്യത്ത് 119 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 511 പേര്‍ക്കാണ് ഞായറാഴ്ച വരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

നിശാനിയമത്തിന്റെ സമയങ്ങളില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം ഭക്ഷ്യവിതരണം, ആരോഗ്യമേഖല, മാധ്യമങ്ങള്‍, ചരക്ക് ഗതാഗതം, ഇ-വ്യാപാരം, ഊര്‍ജ്ജം, അടിയന്തര ധനകാര്യ സ്ഥാപനങ്ങള്‍ ടെലികോം, കുടിവെള്ളം തുടങ്ങിയവയെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here