നജ്രാൻ: ശറൂറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അമൃത മോഹൻ (31) കൊറോണ ബാധയെത്തുടർന്ന് മരിച്ചു.
കഴിഞ്ഞ ആറു വർഷമായി ശറൂറ ജനറൽ ആശുപത്രിയിലെ ജീവനക്കാരിയായ അമൃത മരിക്കുമ്പോൾ 7 മാസം ഗർഭിണിയായിരുന്നു.
കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ ആദ്യം ജോലി ചെയ്തിരുന്ന ആശുപത്രിയിൽ തന്നെയായിരുന്നു ചികിത്സിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം നജ്രാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ അവധിയിൽ പോയിരുന്ന അമൃതയെ കൊറോണ പശ്ചാത്തലത്തിൽ ആശുപത്രി അധികൃതർ തിരികെ വിളിക്കുകയായിരുന്നു.