യു.എ.ഇയില്‍ അജ്മാനിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. പച്ചക്കറി മാര്‍ക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. സ്ഥലത്ത് അഗ്നി ശമന സേന എത്തിയിട്ടുണ്ട് . ഗതാഗത്തിനായി നിലവില്‍ മറ്റു റൂട്ടുകള്‍ തേടണമെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചൊവ്വാഴ്ച ലെബനനന്‍ തല്സ്ഥാന നഗരമായ ബെയ്‌റൂട്ടില്‍ സ്‌ഫോടനം നടന്നതിനു പിന്നാലെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
ചൊവാഴ്ചയാണ് ബെയ്റൂട്ട് തുറമുഖ നഗരത്തില്‍ വമ്പന്‍ സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബെയ്‌റൂട്ട് തുറമുഖ നഗരത്തിലെ ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.