gnn24x7

ബിഎസ് ആറ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിര്‍മിച്ച എസ് ക്രോസിന്റെ വില 8.39 ലക്ഷം രൂപ

0
163
gnn24x7

മാരുതി സുസുക്കി ഇത്തവണ വെര്‍ച്വലായി പുതിയ എസ് ക്രോസിനെ അവതരിപ്പിച്ചു. ബിഎസ് ആറ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിര്‍മിച്ച എസ് ക്രോസിന്റെ വില ആരംഭിക്കുന്നത് 8.39 ലക്ഷം രൂപയിലാണ്. ടോപ്പ് വേരിയന്റിന്റെ വില 12.39 ലക്ഷം രൂപയാണ്. 

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രതീക്ഷിച്ചതിലും വൈകിയാണ് പുതിയ എസ് ക്രോസ് എത്തിയിരിക്കുന്നത്. പുതിയ എന്‍ജിനാണ് ഇതിന്റെ പ്രധാന സവിശേഷത. നേരത്തെ ഉണ്ടായിരുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന് പകരം 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ എസ് ക്രോസിലുള്ളത്. ഇതേ എന്‍ജിനാണ് സിയാസ്, ബ്രെസ എന്നിവയിലുള്ളത്.

മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ട്. എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സില്‍വര്‍ റൂഫ് റെയില്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍ തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ സവിശേഷതകള്‍. ഉള്ളില്‍ സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ ഫീച്ചറുകളുണ്ട്.

നാല് വകഭേദങ്ങളിലാണ് ഈ മോഡല്‍ ലഭ്യമാകുന്നത്. മാരുതിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെക്‌സ ആപ്ലിക്കേഷനില്‍ ഈ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here