അജ്മാൻ: റാഷിദിയ മേഖലയിലെ അപാർട്മെന്റിൽ ഏഷ്യൻ യുവതിയും 2 പെൺമക്കളും കൊല്ലപ്പെട്ട നിലയിൽ. 32 വയസ്സുള്ള വനിതയേയും യഥാക്രമം 16, 13 വയസ്സുള്ള കുട്ടികളെയും കഴുത്തു ഞെരിച്ചു െകാന്ന നിലയിലാണു കണ്ടെത്തിയത്.മൂന്ന് വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയില്ല. സംഭവവുമായി ബന്ധപ്പെട്ടു യുവതിയുടെ ഭർത്താവിനെ തിരയുന്നു. ഇയാൾ രാജ്യം വിട്ടതായാണു സൂചന. ഇന്റർപോൾ സഹായത്തോടെ ഇയാളെ പിടികൂടാൻ നീക്കം ആരംഭിച്ചു.
തുണികൊണ്ടു കഴുത്തുമുറുക്കി കൊലപെടുത്തിയതായാണു ഫൊറൻസിക് റിപ്പോർട്ട്. 7 വയസ്സുള്ള മകനെ അജ്മാനിൽ തന്നെ താമസിക്കുന്ന ഭാര്യ വീട്ടുകാരെ ഏൽപിച്ചശേഷം തിരികെയെത്തി അപാർട്മെന്റ് പൂട്ടി വിമാനത്താവളത്തിലേക്കു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അബുദാബിയിൽ താമസിക്കുന്ന അമ്മ വിളിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇവർ ഏതു രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.