കുവൈത്ത് സിറ്റി: കുടുംബ വീസയിൽ കുവൈത്തിൽ കഴിയുന്നതിനു വിദേശി കുട്ടികളുടെ കൂടിയ പ്രായം 21ൽനിന്ന് 18 ആയിക്കുറയ്ക്കാൻ കുവൈത്ത്. ജനസംഖ്യാ അസന്തുലിതത്വം കുറയ്ക്കുന്നതിനുള്ള നടപടികളിൽ അക്കാര്യവും ആലോചിക്കുന്നതായി റിപ്പോർട്ട്.
18 വയസ്സു കഴിഞ്ഞ കുട്ടികൾ കുവൈത്തിൽ ഉന്നതപഠനത്തിന് തയാറാകുന്നുവെങ്കിൽ വീസാ കാലാവധി ദീർഘിപ്പിച്ചു നൽകും. അല്ലാത്തപക്ഷം 18 തികഞ്ഞാൽ രാജ്യം വിടണം. കുടുംബസന്ദർശക വീസയിലുള്ളവർക്ക് തൊഴിൽ വീസ നൽകില്ലെന്ന് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.





































