ദുബായ്: സൗദി അറേബ്യയിലെ ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഉച്ചഭാഷിണികൾ പ്രാർത്ഥനകൾക്കും (അസാൻ) ഇക്കാമത്തിനും മാത്രമായി ഉപയോഗിക്കാൻ നിർദ്ദേശിച്ചു.
സൗദി ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി അബ്ദുൾ ലത്തീഫ് അൽ ഷെയ്ഖ് രാജ്യത്തുടനീളമുള്ള എല്ലാ പള്ളികൾക്കും ഉച്ചഭാഷിണികളുടെ ഉപയോഗം ആസാനും ഇകാമയ്ക്കും മാത്രമായി പരിമിതപ്പെടുത്താനും ഉച്ചഭാഷിണികളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാനും സർക്കുലർ പുറപ്പെടുവിച്ചതായാണ് റിപ്പോർട്ട്.
പ്രാർത്ഥനയ്ക്കുള്ള ആദ്യത്തെ ആഹ്വാനമാണ് അസാൻ, പ്രാർഥനയ്ക്കുള്ള രണ്ടാമത്തെ ആഹ്വാനം ഇകാമത്ത് ആണ്. ചില പള്ളികളില്‍ നമസ്‌കാര വേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നുണ്ട്, ഇത് പരിസരത്തെ വീടുകളിലും മറ്റ് താമസ സ്ഥലങ്ങളിലും കഴിയുന്ന പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും, രോഗികള്‍ക്കും പ്രയാസമുണ്ടാക്കുന്നണ്ട്, ഇതേ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
പള്ളികളിലെ നമസ്‌കാര സമയത്തെ ഇമാമുമാരുടെ ശബ്ദം വീടുകളില്‍ വെച്ച് നമസ്‌കരിക്കുന്നവര്‍ക്കു പ്രയാസമുണ്ടാക്കുന്നതിനാൽ ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളില്‍ കേട്ടാല്‍ മതിയെന്ന് മതകാര്യവകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.