gnn24x7

ഖത്തർ പ്രവാസികൾക്ക് പ്രതീക്ഷയേകി പുതിയ തീരുമാനം; റീ എന്‍ട്രി പെര്‍മിറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം

0
166
gnn24x7

ദോഹ: കോവിഡ് പകർച്ചവ്യാധി മൂലം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഖത്തർ പ്രവാസികൾക്ക് പ്രതീക്ഷയേകി പുതിയ തീരുമാനം. ഖത്തറിലേക്ക് മടങ്ങി എത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം.

പെർമിറ്റ് ലഭിച്ച പ്രവാസികൾക്ക് ഖത്തറിലേക്ക് മടങ്ങിയെത്താം. എന്നാൽ ഇന്ത്യയിൽ നിന്നുള്ള അന്തർദേശീയ വിമാന സർവീസ് ഇനിയും ആരംഭിച്ചിട്ടില്ല. ഇത് ആരംഭിക്കുന്ന മുറയ്ക്കാണ് യാത്രകൾ സാധ്യമാവുക. ഖത്തർ ഐഡിയുടെ കാലാവധി കഴിഞ്ഞവർക്കും പെർമിറ്റ് ലഭിക്കുന്നതോടെ മടങ്ങിയെത്താം.

ഇന്ത്യ അന്തർദേശീയ വിമാന സർവീസ് പുനരാരംഭിക്കാൻ വൈകിയാൽ ഖത്തറിലെ പ്രവാസി സംഘടനകളും ട്രാവൽ ഏജൻസികളും ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ദോഹയിലെ ട്രാവൽ ഏജൻസിയായ മാജിക് ടൂർസ് നാല് ചാർട്ടേഡ് വിമാനങ്ങളാണ് പറത്തുക. കേരളത്തിൽ കൊച്ചിയിൽ നിന്നും ബാംഗ്ലൂർ, ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുമായിരിക്കും വിമാനങ്ങൾ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here