gnn24x7

ജോലി തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ഖത്തർ; തൊഴിൽ വീസയല്ല ഹയാ കാർഡ്

0
224
gnn24x7

ഹയാ ഖത്തറിലേക്കുള്ളSHAREഎൻട്രി പെർമിറ്റ് മാത്രമാണെന്നും തൊഴിൽ വീസ അല്ലെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഹയാ പ്ലാറ്റ്ഫോം സിഇഒ സയീദ് അലി അൽ ഖുവാരി പറഞ്ഞു. ഹയാ കാർഡ് തൊഴിൽ വീസയാക്കി മാറ്റാൻ കഴിയുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ടൂറിസ്റ്റ് എൻട്രി, ഇലക്ട്രോണിക് ട്രാവൽ ഓതന്റിഫിക്കേഷൻ (ഇടിഎ) ഉള്ള എൻട്രി, ജിസിസി റസിഡന്റ് എൻട്രി, ജിസിസി പൗരന്മാർക്കൊപ്പമുള്ള സഹയാത്രികർക്കുള്ള എൻട്രി, കോൺഫറൻസ്- ഇവന്റ് എൻട്രി എന്നിവയാണ് വിവിധ തരത്തിലുള്ള ഹയാ സന്ദർശന വീസകൾ. ഇത് പ്രയോജനപ്പെടുത്തി 2024 ജനുവരി 24 വരെ രാജ്യത്ത് തുടരാം. വീസ കാലാവധി കഴിഞ്ഞ ശേഷവും തുടരുന്നവർ പിഴത്തുക നൽകേണ്ടി വരും.

എല്ലാ ടൂറിസ്റ്റ്, ബിസിനസ് വീസകൾക്കുമുള്ള ഒറ്റ പോർട്ടലായി മാറ്റി ഹയാ പ്ലാറ്റ്ഫോം നവീകരിച്ചിട്ടുണ്ട്. വീസയ്ക്ക് അപേക്ഷിക്കുന്ന സന്ദർഭത്തിന് അനുസരിച്ച് സമയ ദൈർഘ്യത്തിൽ മാറ്റമുണ്ടാകുമെങ്കിലും മാനദണ്ഡങ്ങൾ, ഡേറ്റ ശേഖരണം, വ്യക്തമായ രേഖകൾ എന്നിവ പാലിക്കുന്നിടത്തോളം, 48 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹയാ കാർഡിൽ വ്യാജ വിവരങ്ങൾ സമർപ്പിച്ചാൽ അപേക്ഷകനെ അറസ്റ്റ് ചെയ്യുമെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവും ഖത്തർ ടൂറിസം ചെയർമാനുമായ അക്ബർ അൽ ബേക്കർ വ്യക്തമാക്കി.

ഹയാ പോർട്ടൽ (https://www.hayya.qa/) mogæld 2000 മൊബൈൽ ആപ്പ് മുഖേന അപേക്ഷ നൽകാം. വീസ അപേക്ഷകൾ റജിസ്റ്റർ ചെയ്ത ശേഷം ആവശ്യമായ രേഖകൾ സമർപ്പിക്കണം. ഫീസ് ആവശ്യമായ വിഭാഗക്കാർ ഓൺലൈൻ മുഖേന പെയ്മെന്റ് അടച്ചാൽ ഹയാ പെർമിറ്റ് ലഭിക്കും. 100 റിയാൽ മുതലാണ് ഫീസ് നിരക്ക്. അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കും. സാധാരണ 30 ദിവസമാണ് വീസ കാലാവധി.

മടക്കം ഉൾപ്പെടെയുള്ള യാത്രാ ടിക്കറ്റ്, 3 മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ സുഹൃത്തിന്റെയോ കുടുംബാംഗങ്ങളുടേയോ അടുത്ത് താമസിക്കുന്നതിന്റെ സ്ഥിരീകരണം, ഹെൽത്ത് ഇൻഷുറൻസ് എന്നിവയാണ് ആവശ്യമായ രേഖകൾ. അതേസമയം ഷെൻഗൻ, യുകെ, യുഎസ്എ, കാനഡ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ വീസയോ റസിഡൻസിയോ ഉള്ളവർക്ക് താമസ ബുക്കിങ് ആവശ്യമില്ല.

ഹയാ പെർമിറ്റിൽ വരുന്നവർക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ ഗേറ്റ് സൗകര്യം പ്രയോജനപ്പെടുത്താം. ഹയാ പോർട്ടൽ മുഖേന പുതിയ 3 തരം ഇ-വീസകൾ പ്രഖ്യാപിച്ചിരുന്നു. ഓൺ അറൈവൽ വീസയ്ക്കും വീസ ഫീ എൻട്രിക്കും യോഗ്യരല്ലാത്തവർ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാർ,ഷെൻഗൻ രാജ്യങ്ങൾ-യുകെ-കാനഡ ന്യൂസിലാൻഡ് യുഎസ് എന്നിവിടങ്ങളിലെ വീസയോ റസിഡൻസിയോ ഉള്ളവർ എന്നിവർക്കാണ് പുതിയ ഇ-വീസകൾ നേട്ടമാകുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7