gnn24x7

മുന്‍കൂര്‍ അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേര്‍ പിടിയില്‍

0
148
gnn24x7

മക്ക: മുന്‍കൂര്‍ അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേരെ സൗദി അറേബ്യയില്‍ അധികൃതര്‍ അറസ്റ്റുചെയ്തു. അറസ്റ്റിലായവര്‍ക്കെതിരെ നേരത്തെ നിശ്ചയിച്ച പിഴയടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഹജ്ജ് വേളയില്‍ അനുമതിപത്രമില്ലാതെ പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാലാണ് പിഴ. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരിമിത തീര്‍ത്ഥാടകരെ മാത്രമേ ഈ വര്‍ഷത്തെ ഹജ്ജിനു തിരഞ്ഞെടുത്തിരുന്നുള്ളു. അതിനാല്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടാണ് ഇത്തവണ ഹജ്ജ് ആരംഭിച്ചത്.
പരിമിതമായ ആളുകളെ (10,000) മാത്രമേ ഹജ്ജ് നടത്താന്‍ അനുവദിക്കുകയുള്ളൂവെന്നന്ന് നേരത്തെ തന്നെ സൗദി വ്യക്തമാക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here