gnn24x7

കൃത്രിമ മഴ പെയ്യിക്കുവാനുള്ള പദ്ധതിക്ക് സൗദിയില്‍ തുടക്കം

0
177
gnn24x7

റിയാദ്: കൃത്രിമ മഴ പെയ്യിക്കുവാനുള്ള പദ്ധതിക്ക് സൗദിയില്‍ തുടക്കം. റിയാദ്, ഖസിം, ഹായില്‍ എന്നിവിടങ്ങളിലാണ് തുടക്കം കുറിച്ചത്. മേഖലകളില്‍ വിമാനം ഉപയോഗിച്ചാണ് കൃത്രിമമായി മഴ പെയ്യിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ മന്ത്രാലയം പുറത്തുവിട്ടു.

ജല, കൃഷി മന്ത്രിയും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍-ഫദ്ലിയാണ് സൗദിയില്‍ കൃത്രിമ മഴ പെയ്യിക്കുന്ന പദ്ധതിക്ക് തുടക്കമായതായി അറിയിച്ചത്.

പ്രത്യേക രാസപദാര്‍ഥങ്ങള്‍ എയര്‍ക്രാഫ്റ്റ് ജെറ്റുകള്‍ വഴി അന്തരീക്ഷത്തില്‍ വിതറി മേഘങ്ങളെ മഴമേഘങ്ങളാക്കി മാറ്റിയാണ് കൃത്രിമ മഴ പെയ്യിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here