gnn24x7

സി.ബി.ഐ.’5 വിലൂടെ സേതുരാമയ്യർ – മെയ് ഒന്നിന്

0
793
gnn24x7

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രമാണ് സേതുരാമയ്യർ.സി.ബി.ഐ.പരമ്പരകളിലൂടെ, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കഥാപാത്രം ഇക്കുറി എത്തുന്നത് സി.ബി.ഐ5 ദി ബ്രെയിൻ – എന്ന ചിത്രത്തിലൂടെയാണ്.കെ.മധു -എസ്.എൻ.സ്വാമി കൂട്ടുകെട്ടിൻ്റെ പ്രസ്റ്റീജ് ചിത്രമായ സി.ബി.ഐ. നിർമ്മിക്കുന്നത് സ്വർഗഗ്ഗ ചിത്രയുടെ ബാനറിൽ അപ്പച്ചനാണ്.

കോ- പ്രൊഡ്യൂസേർസ് -സ നീഷ് ഏബ്രഹാം- മനീഷ് ഏബ്രഹാം.സി.ബി.ഐ.യുടെ മുൻ പതിപ്പുകളിലെ എല്ലാ മാനറിസങ്ങളോടെയുമാണ് സേതുരാമയ്യരെ മമ്മൂട്ടി ഭദ്രമാക്കുന്നത്.മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ അന്വേഷണ രീതിയാണ്‌ ഈ ചിത്രത്തിനു വേണ്ടി കെ.മധുവും എസ്.എൻ.സ്വാമിയും ചേർന്ന് അവതരിപ്പിക്കുന്നത്. ശാസ്ത്രീയവും നൂതന വുമായ സാങ്കേതിക വിദ്യകൾ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നു.വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.മുകേഷ് അനൂപ് മേനോൻ, സായ്കുമാർ, രൺജി പണിക്കർ ,ദിലീഷ് പോത്തൻ, സൗ ബിൻ ഷാഹിർ, രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടർ,പ്രതാപ് പോത്തൻ കനിഹ, ആശാ ശരത്ത്, സന്തോഷ് കീഴാറ്റൂർ, ചന്തു നാഥ്, ജി .സുരേഷ് കുമാർ, കൃഷ്ണ, ജയകൃഷ്ണൻ, കോട്ടയം രമേഷ്, ഇടവേള ബാബു, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, മാളവികാ മേനോൻ ,സാ സ്വീകാ, മാളവികാ നായർ, സ്മിനു സിജോ, സോഫി എം.ജോ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇവർക്കൊപ്പം ജഗതി ശ്രീകുമാർ തൻ്റെ വിക്രം എന്ന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.പശ്ചാത്തല സംഗീതം.ജെയ്ക്ക് ബിജോയ്സ്.അഖിൽ ജോർജ് ഛായാഗ്രഹണവും ശ്രീ ഗർപ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സിറിൾ കുരുവിള,മേക്കപ്പ്. പ്രദീപ് രംഗൻ.കോസ്റ്റും ഡിസൈൻ.- സ്റ്റെഫി സേവ്യർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബോസ്.അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ശിവരാമകൃഷ്ണൻ.രതീഷ് നെടുമങ്ങാട്.എക്സിക്കുട്ടിവ് – പ്രൊഡ്യൂസർ – ബാബു ഷാഹിർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് -അനിൽ മാത്യു – രാജു അരോമ,പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻമെയ് ഒന്നിന് ഈ ചിത്രം സ്വർഗ ചിത്ര റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ഫോട്ടോ – സലീഷ് പെരിങ്ങോട്ടുകര.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here