gnn24x7

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച പാകിസ്താന്‍ ഡോക്ടര്‍ക്ക് ആദരമര്‍പ്പിച്ച് അധികൃതര്‍

0
317
gnn24x7

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച പാകിസ്താന്‍ ഡോക്ടര്‍ക്ക് ആദരമര്‍പ്പിച്ച് അധികൃതര്‍. നയിം ചൗദരി എന്ന പകിസ്താന്‍ സര്‍ജനാണ് മക്കയില്‍ വെച്ച് മരിച്ചത്. മക്കയിലെ ഹിര ജനറല്‍ ആശുപത്രിയില്‍ ജനറല്‍ സര്‍ജറി ഡിപാര്‍ട്‌മെന്റില്‍ ജോലിയിലായിരുന്നു ഡോക്ടറുടെ ജോലി. രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹം മരിച്ചത്. സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആദ്യഡോക്ടറാണ് നയിം ചൗദരി.

ഡോക്ടറുടെ മരണത്തില്‍ മക്ക ജനറല്‍ വല്‍ ഹംസ മുതെയ്ര്‍ അനുശോചനമര്‍പ്പിച്ചു. നഗരത്തിലെ മികച്ച സര്‍ജനെയാണ് നഷ്ടപ്പെട്ടതെന്ന് ഇദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ വെച്ചാണ് ചൗദരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളും മക്കയിലാണുള്ളത്.

സൗദി അറേബ്യയില്‍ വ്യാഴാഴ്ച വരെ 93,157 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 611 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 68,965 പേര്‍ക്കാണ് സൗദിയില്‍ രോഗം ഭേദമായത്.

gnn24x7