റിയാദ്: കോവിഡ് ഏറെ ഭീതി വിതച്ച സൗദി അറേബ്യയില്‍ രോഗികളുടെ എണ്ണം കുറയുന്നു.
രോഗം ഭേദം ആകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ്,സൗദിയില്‍ ആകെ കോവിഡ് ബാധിതര്‍ 2,62,772 ആണ്, വെള്ളിയാഴ്ച പുതിയതായി 2378 പേരില്‍ രോഗ ബാധ സ്ഥിരീകരിച്ചപ്പോള്‍ 2241 പേര്‍ രോഗമുക്തി നേടി, രാജ്യത്ത് ആകെ 2672 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
സൗദിയില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,15,731 ആണ്,ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്
44,369 പേരാണ്,ചികിത്സയില്‍ കഴിയുന്നവരില്‍ 2143 പേര്‍ അത്യാസന്ന നിലയിലാണ്.അതേസമയം രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസം പകരുകയാണ്.
നേരത്തെ സൗദിയിലെ കോവിഡ് വ്യാപനത്തില്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ ആശങ്കയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്, ഇത് ആശങ്ക ആശ്വാസത്തിന് വഴിമാറുന്നതിന് കാരണം ആയിട്ടുണ്ട്.