gnn24x7

ജറുസലേമിലെ ഫല്‌സ്തീനിയന്‍ ചരിത്രരേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിച്ച് സൗദി അറേബ്യ

0
198
gnn24x7

ജറുസലേമിലെ ഫല്‌സ്തീനിയന്‍ ചരിത്രരേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിച്ച് സൗദി അറേബ്യ. റിയാദിലെ കിംഗ് അബ്ദുള്‍ അസീസ് പബ്ലിക് ലൈബ്രറി (കെ.എ.പി.എല്‍) ആണ് ജറുസലേമിലെ ഫല്‌സ്തീന്‍ ചരിത്രവും മാപ്പുകളും മറ്റും ഉള്‍പ്പെടുന്ന രേഖകളും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നത്.

പുസ്തക രേഖകളും മാപ്പുകളുമായി രണ്ടരലക്ഷത്തോളം പേജുകളാണുള്ളത്. 1528 മുതലുള്ള ജറുസലേമിന്റെ ചരിത്രം പുസ്തകത്തില്‍ പറയുന്നുണ്ട്. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്നിന്റെ ദുരിതാശ്വാസ വര്‍ക് ഏജന്‍സിയുടെ (UNRWA) സഹകരണത്തോടെയാണ് രേഖകള്‍ ശേഖരിച്ചത്.

UNRWA ലൈബ്രറി നെറ്റ്‌വര്‍ക്കില്‍ ഇവ ഓണ്‍ലൈനായി ലഭിക്കും. പ്രൊജക്ടിന്റെ ഭാഗമായി കെ.എ.പി.എല്‍ അല്‍-അക്‌സ എന്ന പേരില്‍ വലിയ ചിത്രീകരണ വാല്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അല്‍ അക്‌സ പള്ളിയുള്‍പ്പെടുയുള്ള പൈതൃക കേന്ദ്രങ്ങളുടെ അപൂര്‍വ്വമായ ഫോട്ടോകളും രേഖകളും ഇതിലുണ്ട്.

ചരിത്രവും പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ ശേഖരിക്കുന്നതിലെ അറബ് ലോകത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് സൗദിയിലെ ഈ ലൈബ്രറി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here