gnn24x7

എല്ലാ സ്വകാര്യമേഖല തൊഴിലാളികൾക്കും റമദാൻ മാസത്തിൽ പ്രവൃത്തി സമയം രണ്ട് മണിക്കൂര്‍ കുറച്ചതായി യുഎഇ

0
288
gnn24x7

ദുബായ്: യുഎഇയിലെ എല്ലാ സ്വകാര്യമേഖല തൊഴിലാളികൾക്കും റമദാൻ മാസത്തിൽ പ്രവൃത്തി സമയം രണ്ട് മണിക്കൂര്‍ കുറച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. ഫെഡറൽ നിയമ നമ്പർ പ്രകാരം വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും രണ്ട് മണിക്കൂര്‍ പ്രവൃത്തി സമയം കുറയ്ക്കുന്നതായി മാനവ വിഭവശേഷി, എമിറൈസേഷൻ മന്ത്രി നാസർ ബിൻ താനി അൽ ഹംലിയാണ് പ്രഖ്യാപിച്ചത്.

ഷാര്‍ജയും അബുദാബിയും കഴിഞ്ഞ ദിവസം റമദാനില്‍ സ്‌കൂള്‍ പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇപ്രാവശ്യം റമദാന്‍ മാസം ഏപ്രില്‍ 13 ന് ആരംഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍. 14 മണിക്കൂര്‍ ആയിരിക്കം വ്രതാനുഷ്ഠാനം.

gnn24x7