ദുബായ്: കോവിഡ്–19 ബാധിച്ച് യുഎഇയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. മലപ്പുറം തിരൂർ തിരുനാവായ കരക്കാട് സ്വദേശി മുഹമ്മദ് സാലിഖ് കളത്തിൽ(42) ഇന്ന് രാവിലെ ദുബായ് റാഷിദ് ആശുപത്രിയിലും മലപ്പുറം തിരൂർ നിറമരുതൂർ മങ്ങാട് സ്വദേശി ഉമ്മർബാവ ഇന്നലെ രാത്രി ഫുജൈറയിലും ആണ് മരിച്ചത്.ഫുജൈറയിൽ പിആർഒ ആയി ജോലി ചെയ്യുകയായിരുന്നു ഉമ്മർ ബാവ.
മുഹമ്മദ് സാലിഖിന്റെ പിതാവ്: മൊയ്തീൻ കുട്ടി. മാതാവ്: ഫാത്തിമ കടവത്ത്. ഭാര്യ: ഹബീബാബി ചിറയിൽ. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം ദുബായിൽ സംസ്കരിക്കും.
ഉമ്മർ ബാവയുടെ പിതാവ്: മുണ്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് ബാവ ഹാജി. മാതാവ്: ആയിഷക്കുട്ടി: ഭാര്യ: റംലത്ത്. മക്കൾ: നസറുദ്ദീൻ (സൗദി), അബൂമത്ത് (ഫുജൈറ), മഖബൂൽ (ഷാർജ), മെഹ്റുന്നിസ. മരുമക്കൾ: ഷക്കീല ബാനു, അന്നത്ത്, ഫാരിഷ, ഉവൈസ്.
യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 101.
യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 101 ആയി. ദുബായിൽ 43 ഉം അബുദാബിയിൽ 39 ഉം മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 248 ആയി.








































