gnn24x7

യുഎഇയിൽ വീസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ചു

0
421
gnn24x7

സ്മാർട്ട് സേവനങ്ങൾക്കുള്ള ഫീസ് 100 ദിർഹം (2215 രൂപ) വർധിപ്പിച്ചതോടെ യുഎഇയിൽ വീസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾക്ക് ചെലവേറി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഫീസ് വർധന നിർദേശം യുഎഇയിലെ ടൈപ്പിങ് സെന്ററുകൾക്ക് കൈമാറിയത്.

പുതിയ വീസയും എമിറേറ്റ്സ് ഐഡിയും എടുക്കുന്നതിനും പുതുക്കുന്നതിനും നിരക്കു വർധന ബാധകം. 2 വർഷ കാലാവധിയുള്ള എമിറേറ്റ്സ് ഐഡിക്ക് 270 ദിർഹത്തിന് (5981 രൂപ) പകരം ഇനി 370 ദിർഹം (8197 രൂപ) നൽകണം. സന്ദർശക വീസ് ഉൾപ്പെടെ എല്ലാ തരം വീസകളുടെ ഫീസിലും വർധന ബാധകം. ഒരു മാസത്തെ സന്ദർശക വീസയ്ക്ക് ഇനി 370 ദിർഹമാണ് നിരക്ക്. നേരത്തെ ഇത് 270 ദിർഹമായിരുന്നു നിരക്ക്.

ട്രാവൽ ഏജൻസികൾ നൽകുന്ന വിസിറ്റിങ് വീസ പാക്കേജിനും ഇനി ചെലവേറും. കുറഞ്ഞത് 2000 രൂപയെങ്കിലും അധികം ഈടാക്കാനാണ് ട്രാവൽ ഏജൻസികൾ ആലോചിക്കുന്നത്. വീസ കാലാവധി കുറച്ചതും സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം വന്നതും സാധാരണ പ്രവാസികൾക്കു തിരിച്ചടിയായി. ഇതുമൂലം 2 മാസം നിർത്തി കുടുംബത്തെ തിരിച്ചയയ്ക്കുകയാണ് പലരും. പുതുതായി കുടുംബത്തെ കൊണ്ടുവരാൻ പദ്ധതിയിട്ട പ്രവാസികൾക്കും അധികച്ചെലവ് നേരിടേണ്ടിവരും.

സ്വദേശികൾക്ക് പുതിയ പാസ്പോർട്ട് എമിറേറ്റ്സ് ഐഡി എന്നിവ എടുക്കുകയും പുതുക്കുകയും ചെയ്യുക, ഫാമിലി ബുക്ക് സർവീസ് എന്നീ സേവനങ്ങളെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീസ കേന്ദ്രങ്ങളിൽ നേരിട്ട് എത്തി അപേക്ഷിക്കുന്നവർക്ക് വർധന ബാധകമല്ല.

പബ്ലിക് റിലേഷൻ ഓഫിസർ (പിആർഒ) തസ്തികയിൽ അല്ലാതെ പിആർഒ ജോലി ചെയ്യുന്നവരുടെ കാർഡ് പുതുക്കില്ലെന്ന് ഐസിപി അറിയിച്ചു. കാലാവധി തീരുന്നതോടെ ഇവരുടെ കാർഡ് റദ്ദാക്കും. യഥാർഥ പിആർഒമാരെ മാത്രമേ ഇനി സേവനം ചെയ്യാൻ അനുവദിക്കൂ. കമ്പനി ജീവക്കാരുടെ പാസ്പോർട്ടും വിസകളും ഡെപ്പോസിറ്റ് ചെയ്യാനായി കമ്പനി ബോക്സ് സേവനവും റദ്ദാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here