gnn24x7

സൗദിയിലെ വാഹന ഉടമകൾ വാഹന ഇൻഷൂറൻസ് ജൂലൈ 22 നു മുമ്പ് പുതുക്കി കാലാവധി ഉറപ്പ് വരുത്തണമെന്ന് സൗദി മുറൂർ

0
200
gnn24x7

ജിദ്ദ: സൗദിയിലെ വാഹന ഉടമകൾ വാഹന ഇൻഷൂറൻസ് ജൂലൈ 22 നു മുമ്പ് പുതുക്കി കാലാവധി ഉറപ്പ് വരുത്തണമെന്ന് സൗദി മുറൂർ ആവശ്യപ്പെട്ടു.

ജൂലൈ 22 (ദുൽഹിജ്ജ 1) മുതൽ ഇൻഷൂറൻസ് കാലാവധിയില്ലാത്ത വാഹനങ്ങൾക്ക് ഓട്ടോമാറ്റിക് ആയി പിഴ ചുമത്തുന്ന സംവിധാനം നിലവിൽ വരുമെന്നതിനാലാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

എല്ലാവരും വാഹനങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അത് അപകടം സംഭവിക്കുന്ന പക്ഷം ആനുകൂല്യങ്ങൾ ലഭ്യമാകാൻ സഹായകരമാകുമെന്നും മുറൂർ ഓർമ്മപ്പെടുത്തി.

വാഹനങ്ങൾക്ക് ഇൻഷൂറൻസ് ഇല്ലാതിരുന്നാൽ ഈടാക്കുന്ന പിഴ നിലവിൽ 100 മുതൽ 150 റിയാൽ വരെയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here