ഇന്നത്തെ കാലത്ത് പല രോഗങ്ങളുടെയും മുഖ്യകാരണം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയുമാണ്. തിരക്കിട്ട ജീവിതത്തില്‍ പലരും തങ്ങളുടെ ശരീരം മറന്ന് ഓടിനടക്കുന്നു. എന്നാല്‍ ഒരല്‍പം ശ്രദ്ധ നിങ്ങളുടെ ഭക്ഷണകാര്യങ്ങളില്‍ ചെലുത്തി നിങ്ങളുടെ ശരീരത്തെ രക്ഷിച്ചെടുക്കാവുന്നതാണ്. കഴിക്കുന്ന ഭക്ഷണം പോഷകസമൃദ്ധമായി കഴിക്കുക എന്നതാണ് ഏറ്റവും മികച്ച വഴി. അത്തരത്തിലുള്ള ഒരു പോഷക കലവറയാണ് മുളപ്പിച്ച ഭക്ഷണങ്ങള്‍.
പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള ഇവ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. മുളപ്പിച്ച പയറും ധാന്യങ്ങളും കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വായിച്ചറിയൂ.
മുളപ്പിച്ച ഭക്ഷണത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
പ്രധാനമായും പയര്‍വര്‍ഗ്ഗങ്ങള്‍, ഗോതമ്പ്, ഉലുവ, മുതിര, കടല തുടങ്ങിയവയാണ് മുളപ്പിച്ചു കഴിക്കുന്നത്. പയര്‍ മുളപ്പിച്ചു കഴിക്കുന്നതിലൂടെ ധാരാളം പ്രോട്ടീന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഗോതമ്പിലും പ്രോട്ടീന്‍ കൂടുതലാണ്. വിറ്റാമിന്‍ സി, ബി, ഇ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇവ. ഗോതമ്പ് മുളപ്പിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പോഷക ഗുണങ്ങള്‍
അനവധി ഉലുവ മുളപ്പിച്ചു കഴിക്കുന്നത് അല്‍പം കയ്പുള്ള കാര്യമാണെങ്കിലും അവ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ധാരാളം ഇരുമ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ച് കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും. മുതിര നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ കെ നല്‍കുന്നു. ശരീരത്തിലെ സിങ്കിന്റെ കുറവ് പരിഹരിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും മലബന്ധം തടയാനും ഇത് ഗുണം ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
മുളപ്പിച്ച ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ കലോറി കുറവാണ്. നിങ്ങള്‍ മുളപ്പിച്ച ഭക്ഷണം കഴിക്കുമ്പോള്‍, വേഗത്തില്‍ വയര്‍ നിറഞ്ഞതായി അനുഭവപ്പെടുന്നു. ഇതിലൂടെ ഇടയ്ക്കിടെയുള്ള അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ വിട്ടുനിര്‍ത്തുന്നു. ഇതിലൂടെ ക്രമേണ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാനും കഴിയുന്നു.
പേശികളെ നിര്‍മ്മിക്കുന്നു
ചെടികളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുളകള്‍. പേശികള്‍ നിര്‍മ്മിക്കുന്നതിനും ശക്തവും ആരോഗ്യകരവുമായ അസ്ഥികള്‍ക്കും അവയവങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും നിങ്ങള്‍ക്ക് പ്രോട്ടീന്‍ ആവശ്യമാണ്. മുളപ്പിച്ച ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളുടെ പ്രോട്ടീന്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും. നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിനും മുളപ്പിച്ച ഭക്ഷണങ്ങള്‍ ഗുണം ചെയ്യും.
വിളര്‍ച്ച തടയുന്നു
ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ഒരു സാധാരണ പ്രശ്‌നമാണെങ്കിലും ഇത് വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. വിളര്‍ച്ചയുള്ളവരില്‍ ഓക്കാനം, തലകറക്കം, തവേദന, ആമാശയ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടുവരുന്നു. ഇതിനെ ചെറുക്കാന്‍, നിങ്ങളുടെ ഭക്ഷണത്തില്‍ മുളപ്പിച്ച ആഹാരങ്ങള്‍ ഉള്‍പ്പെടുത്താം. കൂടാതെ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒരു പിടി മുളപ്പിച്ച ഭക്ഷണം ചേര്‍ക്കുന്നതും വിളര്‍ച്ചയെ അകറ്റിനിര്‍ത്തും.