നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തിലാണെങ്കില്‍ എന്തൊക്കെ ഭക്ഷണം അളവില്‍ കവിയാതെ കഴിക്കുന്നത് എത്ര പ്രധാനമാണെന്ന് അറിഞ്ഞിരിക്കണം. വിവിധ ആരോഗ്യ ഭക്ഷണശീലമുള്ള ഇക്കാലത്ത് അനവധി ആഹാരങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കും. വണ്ണം കുറക്കാന്‍ ഡയറ്റിലുള്ളവര്‍ക്ക് നട്‌സ് ഏറെ സഹായിക്കുന്ന ഭക്ഷണമായി മാറിയിട്ടുണ്ട്. എല്ലാ നട്‌സും ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമല്ല. എന്നാല്‍ ബദാം, വാല്‍നട്ട്, നിലക്കടല, കശുവണ്ടി, ഉണക്കമുന്തിരി തുടങ്ങിയ നട്‌സ് ഇനങ്ങള്‍ പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.
വിവിധ വിറ്റാമിനുകള്‍, ധാതുക്കള്‍, കൊഴുപ്പുകള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഇത്തരം ഭക്ഷണം നിങ്ങളുടെ തടി കുറക്കല്‍ ഡയറ്റിന് മുതല്‍ക്കൂട്ടാവുന്നതാണ്. എല്ലാ സുപ്രധാന ഹോര്‍മോണുകള്‍ക്കും ആരോഗ്യകരമായ അവശ്യ കൊഴുപ്പുകള്‍, കുടല്‍ ആരോഗ്യത്തിന് ഫൈബര്‍, സെല്‍ പ്രവര്‍ത്തനത്തിന് പ്രോട്ടീനുകള്‍, ഊര്‍ജ്ജത്തിനുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ നട്‌സ് നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ നട്‌സ് ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച അഞ്ച് നട്‌സ് ഇനങ്ങള്‍ നമുക്കു നോക്കാം.
നട്ട്‌സ് എങ്ങനെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും
ശരീരഭാരം കുറയ്ക്കുന്നതിന്റെ ഒരു പ്രധാന ഭാഗമാണ് ആരോഗ്യകരമായ ഭക്ഷണക്രമം. നട്‌സ് വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നതിന് അനുയോജ്യമാണ് നട്‌സ്. കൂടാതെ ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പും ധാരാളം പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ ലഘു ഭക്ഷണത്തിനിടെ നിങ്ങളുടെ വയറ് നിറക്കാനും സഹായിക്കും.
ബദാം
ശരീരത്തിന് ഉപയോഗപ്രദമാകുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണം ദഹിപ്പിക്കുന്നതിനും കൃത്യമായ ശോധന ഉറപ്പാക്കുന്നതിനും ആവശ്യമായ നാരുകള്‍ നല്ല അളവില്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ബദാമില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് മെലിഞ്ഞ പേശികളെ വാര്‍ത്തെടുക്കാന്‍ കഴിയും. അപൂരിത കൊഴുപ്പുകള്‍ നിങ്ങളുടെ ബോഡി മാസ് സൂചിക നിലനിര്‍ത്തുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നു.
ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയതാണ് ഇടവേളകളില്‍ ബദാം കഴിക്കുന്നത് നിങ്ങളെ അമിതമായി ഭക്ഷണത്തോടടുപ്പിക്കുന്നത് തടയുന്നതിനും സഹായിക്കും. അമിതവണ്ണമുള്ള മുതിര്‍ന്നവരില്‍ നടത്തിയ പഠനത്തില്‍ ബദാം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ഭാരം, അരക്കെട്ട്, ശരീരത്തിലെ കൊഴുപ്പ്, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബദാമിലടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ കാരണമാണ് ഈ ഗുണങ്ങള്‍ എന്ന് കരുതപ്പെടുന്നു.
വാല്‍നട്ട്
മാംഗനീസ്, ചെമ്പ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ പോഷക സാന്ദ്രമായ ഭക്ഷണമാണ് വാല്‍നട്ട്. ഇന്‍സുലിന്‍ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമായേക്കാവുന്ന വീക്കം പോലുള്ള ഉപാപചയ പ്രക്രിയകളെ തടയാന്‍ സഹായിക്കുന്ന എലജിക് ആസിഡ് എന്ന ആന്റിഓക്സിഡന്റ് സംയുക്തവും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവയിലെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ സാന്നിധ്യ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
സ്ത്രീകളില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വാല്‍നട്ട് സമ്പുഷ്ടമായ ഭക്ഷണക്രമം ഭാരം കുറയ്ക്കല്‍, എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ തടയല്‍, ഉയര്‍ന്ന അളവിലുള്ള എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍ ഉത്പാദനം എന്നിവയ്ക്ക് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഒരു പിടി വാല്‍നട്ട് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.
നിലക്കടല
നട്ട് കുടുംബത്തില്‍ നിന്നുള്ളതല്ല നിലക്കടലയെങ്കിലും അവയുടെ പോഷകഘടകം സാധാരണയായി നട്‌സിന് സമാനമാണ്. ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യമുള്ള കൊഴുപ്പ് എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും ഫൈബറും നിങ്ങളുടെ വയറ് നിറക്കുകയും വിശപ്പ് തടയുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കുമ്പോള്‍ നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്നു.
പിസ്ത
പിസ്തയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ കൂടുതല്‍ നേരം വിശക്കാതെ നിലനിര്‍ത്തുന്നു. അതിലൂടെ നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. പിസ്തയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇവയിലെ ലയിക്കുന്ന മോണോ അപൂരിത കൊഴുപ്പുകള്‍ ശരീരഭാരം തടയാനും സഹായിക്കും.
പിസ്തയുടെ ഓരോ ഔണ്‍സിലും 3 ഗ്രാം ഡയറ്ററി ഫൈബര്‍ അടങ്ങിയിരിക്കുന്നു. നിങ്ങള്‍ക്ക് ദിവസേന വേണ്ടതിന്റെ 12 ശതമാനമാണിത്. അടുത്തിടെ നടത്തിയ ഒരു ശാസ്ത്രീയ പഠനത്തില്‍ പിസ്ത സമ്പുഷ്ടമായ ഭക്ഷണക്രമം അരക്കെട്ടിന്റെ വലുപ്പം കുറക്കുന്നതിന് സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന പിസ്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ അമിത കൊഴുപ്പ് കളയാനും സഹായിക്കുന്നു.
ഹേസല്‍നട്ട്
നല്ല ദഹനത്തിനും നല്ല കുടല്‍ ആരോഗ്യത്തിനും ഉറപ്പുനല്‍കുന്ന ഡയബറിന്റെ അളവില്‍ ഹേസല്‍നട്ട് സമ്പുഷ്ടമാണ്. ഉയര്‍ന്ന ഫൈബര്‍ ഉള്ള ഭക്ഷണം ഹൃദയത്തിനും ദഹന ആരോഗ്യത്തിനും ഗുണം ചെയ്യും. കൂടുതല്‍ ഹേസല്‍നട്ട് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും.
കശുവണ്ടി
കശുവണ്ടിയില്‍ മികച്ച അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൊഴുപ്പുകളും കാര്‍ബോഹൈഡ്രേറ്റുകളും ഉപാപചയമാക്കാന്‍ മഗ്‌നീഷ്യം നിങ്ങളുടെ ശരീരത്തെ അനുവദിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മറ്റ് നട്‌സ് പോലെതന്നെ നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന അളവില്‍ പ്രോട്ടീന്‍ കശുവണ്ടിയിലും അടങ്ങിയിട്ടുണ്ട്.
ബ്രസീല്‍ നട്ട്‌സ്
എല്‍-അര്‍ജിനൈന്‍, സെലിനിയം, തയാമിന്‍, മഗ്‌നീഷ്യം എന്നിങ്ങനെ വിവിധതരം പോഷകങ്ങള്‍ ബ്രസീല്‍ നട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ മെറ്റബോളിസത്തെ മികച്ചതാക്കി മാറ്റാന്‍ സഹായിക്കുന്നു. കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ ഈ പോഷകങ്ങള്‍ നിങ്ങളെ സഹായിക്കുന്നു. അതിലൂടെ നിങ്ങള്‍ക്ക് ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ കഴിയുന്നു.







































