gnn24x7

ബിപി നിമിഷം കൊണ്ട് കുറയ്ക്കാം, ഈ വിദ്യ

0
523
gnn24x7

ബിപി പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ.

ബിപി അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം പലരേയും അലട്ടുന്ന പ്രശ്‌നമാണ്.
ഇത് ചെറുപ്പക്കാരില്‍ പോലും പലപ്പോഴും കണ്ടു വരുന്ന ഒന്നുമാണ്.
നാം പലപ്പോഴും അവഗണിച്ചു കളയുന്ന ഒന്നാണ് ബിപി.
എന്നാല്‍ ഇത് പ്രമേഹത്തേക്കാളേരെ അപകടകാരിയാണെന്നതാണ് വാസ്തവം.
ബിപിയുടെ നോര്‍മല്‍ റേഞ്ച് എന്നത് 120 /80 എന്നതാണ്.
120 എന്നത് ഡയസ്‌റ്റോളിക് പ്രഷറും 80 സിസ്റ്റോളിക് പ്രഷറുമാണ്.
തുടക്കത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും മരണത്തിന് വരെ കാരണമാകാവുന്ന ഒന്നാണിത്.
ഹൈപ്പര്‍ ടെന്‍ഷന്‍ എന്നും പറയും.

ശ്വാസോച്ഛാസം

നാം ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക, അല്ലെങ്കില്‍ അല്‍പനേരം വ്യായാമം ചെയ്യുക, അതായത് 20-30 പുഷ് അപ് എടുക്കുക എന്നത് കൊണ്ട് പെട്ടെന്ന് തന്നെ ബിപി കുറയും. അതായത് ചെറിയ രീതിയിലെ വ്യായാമം ചെയ്താല്‍ തന്നെ ഇത് 10 പോയന്റ് കുറയും. ഇതിന് കാരണം രക്തക്കുഴലുകളിലെ ബ്ലോക്ക് മാറാനും രക്തത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ പാകത്തിന് എത്താനും മുകളില്‍ പറഞ്ഞവ സഹായിക്കും. ഇതിനാല്‍ തന്നെ ഹൃദയത്തിന് കൂടുതല്‍ രക്തം പമ്പ് ചെയ്യേണ്ടിയും വരുന്നില്ല. ഇതിനാല്‍ തന്നെ ബിപി കുറയുന്നു.

ബിപി

120 /80 എന്ന് പറയുമെങ്കിലും പ്രായം ഉയരുന്നതിന് അനുസരിച്ച് ഇതിന്റെ കണക്കിലും അല്‍പം വ്യത്യാസമുണ്ടാകാം. ഇന്നത്തെ കാലത്ത് 140 /90 എന്നതിനേക്കാള്‍ മുകളില്‍ പോയാലാണ് അപകടകാരിയായ ബിപി എന്ന് പറയാം. സ്റ്റേജ് ലെവല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ എന്നാണ് ഇത് പറയുന്നത്. 180 /120 വരുന്ന കണ്ടീഷനില്‍ അപ്പോള്‍ തന്നെ മരുന്നു വേണം. അല്ലെങ്കില്‍ സ്‌ട്രോക്ക്, അറ്റാക്ക് പ്രശ്‌നങ്ങളുണ്ടാകാം. ഇതു പോലെ നീണ്ടു പോയാല്‍ ബിപി പല പ്രശ്‌നങ്ങളുമുണ്ടാക്കാം. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം മാത്രം ബിപി കൂടിയെങ്കില്‍ ഉടന്‍ മരുന്ന് വേണ്ട ആവശ്യമില്ല. ഇത് രണ്ടാഴ്ച ഇടവേളയില്‍ നോക്കിയിട്ടും കൂടി നില്‍ക്കുകയാണെങ്കിലാണ് മരുന്നു വേണ്ടി വരിക.

ഉപ്പ്

വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കാനും കണ്ണിന്റെ കാഴ്ച കളയാനുമെല്ലാം കൂടിയ ബിപിക്ക് കഴിയും. ഇതിന് സഹായിക്കുന്ന ഒന്നാണ് ഡാഷ് ഡയറ്റ്. ഡയറ്റെറി അപ്രോച്ച് ടു സ്‌റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നതാണിത്. ഇതില്‍ കഴിവതും ഉപ്പ് കുറയ്ക്കുക. പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കുക. ഇതു പോലെ ശരീരഭാരം കുറയ്ക്കുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും. പഴം കഴിയ്ക്കുന്നത് നല്ലതാണ്.

വ്യായാമം

ഇതുപോലെ വ്യായാമം ഏറെ ഗുണകരമാണ്. ബിപി കൂടുതലായിരുന്നാല്‍ അപ്പോള്‍ തന്നെ വ്യായാമം ചെയ്യുന്നത് ഗുണകരമാണ്. അതല്ലാതെ ബിപി കൂടിയാല്‍ പിന്നെ വിശ്രമം എന്നതല്ല പരിഹാരം. വ്യായാമം ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തെ സഹായിച്ച് ബിപി നിയന്ത്രണത്തില്‍ നിര്‍ത്തുന്നു. ഇപ്പോള്‍ ലഭിയ്ക്കുന്ന ഓട്ടോമാറ്റിക് ബിപി മെഷീനുകള്‍ ഏകദേശം ശരിയായ കണക്ക് തന്നെയാണ് കാണിയ്ക്കുന്നത്. കുറച്ച് ദിവസങ്ങള്‍ ബിപി നോക്കി നമുക്ക് കൂടിയ ബിപിയുണ്ടോയെന്ന് കണ്ടെത്താം. ഇതു പോലെ പച്ചക്കറികളും പഴങ്ങളും കഴിയ്ക്കാം, നല്ല ഉറക്കം പ്രധാനം, കാപ്പി, ചായ ഉപയോഗം കുറയ്ക്കുക, സ്‌ട്രെസ് കുറയ്ക്കുക ഇവയെല്ലാം തന്നെ ബിപി കുറയ്ക്കാന്‍ സഹായിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here