gnn24x7

ഡയബറ്റീസിനെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് ഹൃദയത്തെ ബാധിച്ച് ഹാര്‍ട്ട് അറ്റാക്ക് വരെയുള്ള അവസ്ഥയിലേക്കെന്ന് പഠനം

0
303
gnn24x7

അനുദിനം വളരുന്ന ഒരു ആഗോള രോഗമാണ് പ്രമേഹം. ജീവിതശൈലിയിലെ മാറ്റങ്ങള്‍ ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ പ്രമേഹത്തെ ക്ഷണിച്ചു വരുത്തുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണം ഇരട്ടിച്ചതും ഈ ക്രമരഹിതമായ ജീവിതം കാരണമാണ്. ഇന്ത്യയിലും പ്രമേഹ രോഗബാധിതരുടെ എണ്ണത്തില്‍ ഒട്ടും പിന്നിലല്ല. 2025 ഓടെ ഇന്ത്യയിലെ പ്രമേഹ രോഗികള്‍ ഇരട്ടിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

പ്രമേഹം എന്നതു തന്നെ പല രോഗത്തിന്റെയും ഉപസംയുക്തമാണ്. പ്രമേഹമുള്ളവരില്‍ പല മാരക രോഗങ്ങളും കാലക്രമേണ കടന്നുവരുന്നു. പ്രമേഹത്തിനു മരുന്നു കഴിക്കുന്നുണ്ടെന്ന് ആശ്വസിക്കാനും ഇപ്പോള്‍ കഴിയില്ല. കാരണം, അടുത്തിടെ ഒരു പഠനം പറഞ്ഞത് ടൈപ്പ് 2 ഡയബറ്റീസിനെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് ഹൃദയത്തെ ബാധിച്ച് ഹാര്‍ട്ട് അറ്റാക്ക് വരെയുള്ള അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ്.

യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പഠനം

അമേരിക്കയിലെ യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. പുതിയ പഠനം പറയുന്നത് ടൈപ്പ് 2 പ്രമേഹ മരുന്ന് ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നു എന്നാണ്. ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന റോസിഗ്ലിറ്റാസോണ്‍ എന്ന മരുന്ന് ഹൃദയസംബന്ധമായ അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയസ്തംഭനത്തിനു വരെ ഇത് കാരണമാകുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

റോസിഗ്ലിറ്റാസോണിന്റെ അപകടസാധ്യത

ഈ പഠനം റോസിഗ്ലിറ്റാസോണിന്റെ ഹൃദയ സംബന്ധമായ അപകടസാധ്യതകളെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ വിലയിരുത്തലാണ്. തിയാസോളിഡിനിയോണുകള്‍ എന്നറിയപ്പെടുന്ന ഒരു തരം മരുന്നാണ് റോസിഗ്ലിറ്റാസോണ്‍. ടൈപ്പ് 2 പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുമെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാരണത്താലാണ് യൂറോപ്പില്‍ ഈ മരുന്ന് നിര്‍ത്തലാക്കിയത്.

പേഷ്യന്റ് ലെവല്‍ ഡാറ്റ

2007 മുതല്‍, റോസിഗ്ലിറ്റാസോണ്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമോ എന്നതിനെക്കുറിച്ച് കൃത്യമല്ലാത്ത കണ്ടെത്തലുകള്‍ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അന്ന് ഈ പഠനങ്ങള്‍ക്ക് ക്ലിനിക്കല്‍ ട്രയലുകളില്‍ നിന്നും വ്യക്തിഗത പേഷ്യന്റ് ലെവല്‍ ഡാറ്റ(ഐപിഡി) എന്നറിയപ്പെടുന്ന അസംസ്‌കൃത ഡാറ്റയിലേക്ക് നീങ്ങിയിരുന്നില്ല.

33% അപകടസാധ്യത

48,000ല്‍ അധികം മുതിര്‍ന്ന രോഗികളിലാണ് പഠനം നടത്തിയത്. 130ലധികം പരീക്ഷണങ്ങളും നടത്തി. പരീക്ഷണങ്ങളില്‍ നിന്ന് ഗവേഷകര്‍ വിശകലനം ചെയ്തപ്പോള്‍ നിയന്ത്രണങ്ങളില്ലാത്ത റോസിഗ്ലിറ്റാസോണ്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹൃദയ സംബന്ധമായ മരണം എന്നിങ്ങനെ 33% അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

പ്രമേഹമുള്ളവരില്‍ ഹൃദ്രോഗം എങ്ങനെ തടയാം

*നിങ്ങളുടെ പ്രമേഹത്തെ നന്നായി ചെറുക്കുക എന്നതാണ് ഹൃദ്രോഗം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം.

*രക്തത്തിലെ പഞ്ചസാര കഴിയുന്നത്ര സാധാരണ നിലയില്‍ നിലനിര്‍ത്തുക.

*ആവശ്യമെങ്കില്‍ മരുന്ന് ഉപയോഗിച്ച് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക. 130/80ല്‍ താഴെയാവണം പ്രമേഹ രോഗികളുടെ രക്തസമ്മര്‍ദ്ദം.

*നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്ന് കഴിക്കുക

*നിങ്ങള്‍ അമിതവണ്ണമുള്ളവരാണെങ്കില്‍ ശരീരഭാരം കുറയ്ക്കുക.

*ആസ്പിരിന്റെ ഉപയോഗക്രമം ഡോക്ടറോട് ചോദിച്ചു മനസിലാക്കുക.

*പതിവായി വ്യായാമം ചെയ്യുക.

*മെഡിറ്ററേനിയന്‍ ഡയറ്റ് അല്ലെങ്കില്‍ ഡാഷ് ഡയറ്റ് പോലുള്ള ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുക.

*പുകവലി ഉപേക്ഷിക്കുക.

*പതിവായി ലഘു വ്യായാമങ്ങള്‍ ചെയ്യുക.

Read more at: https://malayalam.boldsky.com/health/diabetes/diabetes-drugs-linked-to-higher-risk-of-heart-disease/articlecontent-pf159715-024057.html

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here