gnn24x7

കൊറോണ കാലത്ത് ഈ ശീലങ്ങൾ ഉപേക്ഷിക്കുക, അല്ലെങ്കിൽ..!

0
155
gnn24x7

ന്യുഡൽഹി: നമ്മുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്.  ഇത് നമ്മെ പലതരം രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നു. കൊറോണ വൈറസിനെ നേരിടാൻവേണ്ടി  പ്രതിരോധശേഷി വർദ്ധിപ്പിക്കാനാണ് ഡോക്ടർമാർപോലും നിർദ്ദേശിക്കുന്നത്. ഈ പകർച്ചവ്യാധിയിൽ നിന്നും രക്ഷനേടാൻ വേണ്ടി നമ്മുടെ ശരീരത്തിൽ ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.

എന്നാൽ ചില സമയത്ത് നമുക്ക് പറ്റുന്ന അബദ്ധങ്ങൾ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. അതിനാൽ ദൈനംദിന ജീവിതത്തിൽ ചില ശീലങ്ങൾ നിങ്ങൾക്ക്  ഉപേക്ഷിക്കേണ്ടിവരും അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

അമിത കഫീൻ ഉപഭോഗം

ശരീരത്തിന്റെ അലസത മാറ്റി ആക്ടിവ് ആയിരിക്കാൻ നമ്മൾ പലപ്പോഴും ആശ്രയിക്കുന്ന ഒന്നാണ് ചായ അല്ലെങ്കിൽ കോഫീ അല്ലെ.  എന്നാൽ നിങ്ങൾക്കറിയാമോ  ഉയർന്ന അളവിലുള്ള കഫീൻ നമ്മുടെ ദഹനവ്യവസ്ഥയെ ദുർബലമാക്കുമെന്നത്. 

പെട്ടെന്ന് പെട്ടെന്ന് വെള്ളം കുടിക്കുന്നത്

ഒരു ഗ്ലാസ് എടുത്ത് അതിൽ വെള്ളം കൂടിക്കുന്നതൊന്നും ഇപ്പോൾ നമുക്ക് സമയവുമില്ല അത് ശരിയായി തോന്നാറുമില്ല  അതുകൊണ്ടുതന്നെ ബോട്ടിലിൽ നിറച്ചു വച്ചിരിക്കുന്ന വെള്ളം എടുത്ത് എത്ര വെള്ളം വേണോ അത്രയും ഒറ്റ ശ്വാസത്തിൽ കുടിക്കും.  അതാണ് സാധാരണയായി നടക്കുന്നത് അല്ലെ.  എന്നാൽ  ഈ രീതി നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്.  മാത്രമല്ല ഇങ്ങനെ തെറ്റായ രീതിയിൽ വെള്ളം കുടിക്കുന്നതിനാൽ നമുക്ക് പലപ്പോഴും അമിത ദാഹം, തൊണ്ട വരൾച്ച, അധിക മൂത്രശങ്ക, ബലഹീനത എന്നിവ അനുഭവപ്പെടാൻ തുടങ്ങും.  

മധുരം നിയന്ത്രിക്കുക

ശരീരത്തിന് അസുഖം വരാതിരിക്കാൻ മധുരം വളരെ കുറച്ച് മാത്രം ഉപയോഗിക്കുക. 

ഉപ്പിന്റെ അധിക ഉപയോഗം 

നമ്മുടെ ശരീരത്തിന് ഉപ്പ് അഥവാ സോഡിയം വളരെ ആവശ്യമാണ്.  എന്നാൽ അധികമായി ഉപ്പ് ഉപയോഗിച്ചാൽ  നമ്മുടെ അസ്ഥികൾ ദുർബലമാകുന്നതിന് കാരണമായേക്കും. 

ഫൈബർ ഭക്ഷണം കഴിക്കുന്നതിൽ കുറവ് 

ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്ന ആളുകൾക്ക് പലപ്പോഴും വയറിന് പ്രശ്ന മുണ്ടാകാറുണ്ട്.  അതിനാൽ നാരുകൾ അടങ്ങിയ പച്ചക്കറികൾ, ധാന്യങ്ങൾ, പഴങ്ങൾ, മുളപ്പിച്ച വിത്തുകൾ എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്.  ഇത് കഴിക്കുന്നത് നമ്മുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്താനും ദഹനം ശരിയായി തുടരുന്നതിനും വളരെ നല്ലതാണ്.   മാത്രമല്ല ഇത്തരം ഭക്ഷണത്തിലൂടെ നിങ്ങൾക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here