gnn24x7

ഉപ്പ് കൂടതലായി ഉപയോഗിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുമെ

0
218
gnn24x7

കോവിഡ് കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ഭക്ഷണം തേടിപ്പിടിച്ച് കഴിക്കുന്നവരാണ് മിക്കവരും. വൈറ്റമിൻ സി അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് ഇതിനുള്ള വഴി. ഓറഞ്ച്, ബ്രോക്കോളി, മുളക്, ക്യാപ്സിക്കം, കോളിഫ്ളവർ തുടങ്ങിയവയിലൊക്കെ ആവശ്യത്തിന് വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.

എന്നാൽ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്. ഉപ്പ് ആരോഗ്യത്തിന് വില്ലനാകുമെന്നത് തന്നെ. ഉപ്പ് കൂടതലായി ഉപയോഗിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ജർമനിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബോണിൽ നടത്തിയ പഠനത്തിലാണ് ഉപ്പിന്റെ അമിത ഉപയോഗം പ്രതിരോധശേഷി കുറക്കുമെന്ന് കണ്ടെത്തിയത്. എലികളിലാണ് പരീക്ഷണം നടന്നത്. ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിച്ച എലികളിൽ അണുബാധകൾ പെട്ടെന്ന് വരുന്നതായി കണ്ടെത്തി.

പ്രതിധിനം 0.17 ഔൺസിൽ കൂടുതൽ ഉപ്പ് (ഏകദേശം ഒരു ടീസ്പൂൺ) മനുഷ്യർ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here