gnn24x7

ഗന്ധരാജൻ

0
821
gnn24x7

പണ്ട് ഒട്ട് മിക്ക വീട്ടിലും ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നു സുഗന്ധരാജൻ. റുബിയേസീ സസ്യകുടുംബത്തിലെ നിത്യഹരിതയായ ഒരു അലങ്കാരസസ്യമാണ് ഗന്ധരാജൻ. ശാസ്ത്രീയനാമം: Gardenia jasminoides തിളക്കമാർന്ന ഇലകളും സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള ഈ ചെടി ഏഷ്യയിലെല്ലായിടത്തും കാണുന്നു. ചൈനയിലെ നാട്ടുവൈദ്യത്തിൽ ഔഷധമായി ഉപയോഗിക്കാറുണ്ട്.

സുഗന്ധരാജന്‍ അഥവാ ഗന്ധരാജന്‍. പുതിയ അലങ്കാര ചെടികള്‍ വന്നതോടെ സുഗന്ധരാജന്‍ മിക്ക വീടുകളില്‍ നിന്നും അപ്രത്യക്ഷമായി. പേരുപോലെ ഗന്ധം തന്നെയാണ് സുഗന്ധരാജിന്റെ ഏറ്റവും ആകര്‍ഷണം. ഇതിന്റെ ഗന്ധം ഏത് സുഗന്ധ വസ്തുക്കളെയും വെല്ലുവിളിക്കുന്നതാണ്. തല്ലചോറിനെയും ശരീരത്തെയും റിലാക്സ് ചെയ്യിപ്പിക്കാന്‍ ഇതിന്റെ ഗന്ധത്തിന് പ്രത്യേക കഴിവുണ്ട്. വിശുദ്ധി, സ്നേഹം, ഭക്തി, വിശ്വാസം എന്നിവയുടെ പ്രതീകമായും ഇതിനെ കണക്കാക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് വിദേശ നാടുകളില്‍ വിവാഹത്തിന് പൂച്ചെണ്ടുകളില്‍ ഇത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നത്.

ഔഷധ ഗുണങ്ങള്‍

ഉത്കണ്ഡ, ക്ഷോഭം, മൂത്രസഞ്ചിയിലെ അണുബാധ, രക്തസ്രാവം, ക്യാന്‍സര്‍, മലബന്ധം, വിഷാദം, പനി, പിത്തസഞ്ചി രോഗം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉറങ്ങുന്നതിന്റെ ബുദ്ധിമുട്ട്, ആര്‍ത്തവ തകരാറുകള്‍, കരള്‍ രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റായും, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും സുഗന്ധരാജന്‍ ഉത്തമം തന്നെ.

വിശ്വാസം
ഈ ചെടി നടുന്ന ഇടത്ത് നാഗ ദൈവങ്ങൾ എത്തും എന്ന് ഒരു വിശ്വാസമുണ്ട് .
ഗന്ധർവന്മാർ എത്തും അതിനാൽ പെൺ കുട്ടികൾ ഉള്ള വീട്ടിൽ നടരുത് എന്ന് പഴമക്കാർ കരുതിയിരുന്നു . 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here