gnn24x7

വിട്ടുമാറാത്ത തലവേദനയാണോ, പ്രശ്നം പല്ലിലാവാം

0
240
gnn24x7

എപ്പോഴും തലവേദന, എപ്പോഴും മൈഗ്രേയ്ൻ ഇവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് പലർക്കും ഉണ്ടാവുന്നത്. എന്നാൽ ഇതും നിങ്ങളുടെ പല്ലും തമ്മില്‍ എന്താണ് ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം ഇവ തമ്മിൽ ഒരു ബന്ധമുണ്ട്. പല്ലു വേദനയും തലചുറ്റലും തലകറക്കവും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം പല്ലിന്‍റെ ഘടനയിൽ ഉണ്ടാവുന്ന വ്യത്യാസം നിങ്ങളുടെ ആരോഗ്യത്തിനെ വളരെയധികം മോശമായി തന്നെയാണ് ബാധിക്കുന്നത്. കീഴ്ത്താടിയിൽ ഉണ്ടാവുന്ന സമ്മര്‍ദ്ദമാണ് ഇതിന്‍റെ ഫലമായി നിങ്ങളിൽ വെല്ലുവിളി ഉയർത്തുന്നത്.

പലപ്പോഴും ഉറക്കക്കുറവിന് പോലും പല്ലിന്‍റെ ഘടനയിൽ ഉണ്ടാവുന്ന വ്യത്യാസം കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകൾ നിങ്ങളെ ബാധിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളിയായി മാറുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്നത് ഈ പ്രതിസന്ധിയെ ജീവിത കാലം മുഴുവൻ നിങ്ങൾ ചുമക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നു. പല്ലിന്‍റെ ഘടനയും ഇത് നിങ്ങളുടെ തലവേദനയും തമ്മിൽ എങ്ങനെയെല്ലാം ബന്ധപ്പെട്ട് കിടക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

പല്ലിന്‍റെ ഘടനയിലെ മാറ്റം

പല്ലിന്‍റെ ഘടനയിലെ മാറ്റം ഒറ്റ നോട്ടത്തിൽ പലപ്പോഴും കണ്ടെത്താൻ സാധിക്കുന്നില്ല. നിരയുള്ള പല്ലുകളാണെങ്കിൽ പോലും അതിന്‍റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലരിൽ നിരയുള്ള പല്ലുകൾ ആണെങ്കിൽ പോലും ചില പല്ലുകൾ ഉള്ളിൽ നിന്നും ഉണ്ടാവുന്നുണ്ട്, മാത്രമല്ല പല്ലുകൾക്കിടയിലുള്ള വിടവും പലപ്പോഴും നിങ്ങളുടെ തലവേദനയുടെ പ്രധാന കാരണങ്ങളിൽ ഒന്നാവാം. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇനി അൽപം കൂടുതല്‍ അറിയാം.

എന്തുകൊണ്ട് തലവേദന?

നിങ്ങൾക്ക് തലവേദന അല്ലെങ്കിൽ മൈഗ്രേയ്ൻ ഉണ്ടെങ്കിൽ അതിനെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതാണ് നിങ്ങൾ ആദ്യം അറിയേണ്ടത്. മൈഗ്രേയ്നിന്‍റെ ഒരു കാരണം എന്ന് പറയുന്നത് പലപ്പോഴും താടിയെല്ലിലും ഉണ്ടാവാം എന്നുള്ളത് തള്ളിക്കളയേണ്ടതില്ല. നിങ്ങളുടെ താടിയെല്ലിന്റെ വശങ്ങളെ തലയോട്ടിയിലേക്ക് ബന്ധിപ്പിക്കുന്ന രണ്ട് സന്ധികൾ (ടിഎംജെ) ഉണ്ട്. നിങ്ങൾ സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അലറുമ്പോഴും വായ തുറക്കാനും അടയ്ക്കാനും അവ നിങ്ങളെ സഹായിക്കുന്നുമുണ്ട്. ആ സന്ധികളിൽ ആരംഭിക്കുന്ന വേദനയോ ചുറ്റുമുള്ള പേശികളോ നിങ്ങളെ പലപ്പോഴും മൈഗ്രേയ്നിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കാരണങ്ങൾ

പല കാരണങ്ങൾ ഇത്തരം വേദനക്ക് പുറകിലുണ്ട്. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങൾ സമ്മര്‍ദ്ദത്തിൽ ഇരിക്കുന്ന അവസ്ഥയിലും സാഹചര്യത്തിലും പലപ്പോഴും ഇത്തരം പ്രതിസന്ധികൾ വര്‍ദ്ധിക്കുന്നതിനുള്ല സാധ്യത വളരെകൂടുതലാണ്. നിങ്ങളുടെ പല്ല് പൊട്ടിപ്പോവുകയോ അല്ലെങ്കിൽ ഇളകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് പലപ്പോഴും താടിയെല്ലിന് വേദനയുണ്ടാവുന്നതിനുള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നു. ഇത് പിന്നീട് തലവേദനയായി മാറുന്നതിനുള്ള സാധ്യതയും ഒട്ടും പുറകിലല്ല.

പല്ല് വളരെയധികം സെൻസിറ്റീവ് ആയി നിങ്ങൾക്ക് തോന്നുന്നുണ്ടോ? എങ്കിലും അൽപം ശ്രദ്ധിക്കണം. പല്ലിന്‍റെ ഘടനയിലുള്ള വ്യത്യാസവും ഇതിന്‍റെ ഫലമായി ഉണ്ടാവുന്നതാണ്. മാത്രമല്ല നിങ്ങളുടെ താടി വളരെയധികം ടൈറ്റ് ആയതു പോലെ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിലും അതീവ ശ്രദ്ധ വേണം. ഇതോടൊപ്പം തന്നെ നിങ്ങൾക്ക് ചെവി വേദനയോ ചെവികൾക്ക് മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കിലും അൽപം ശ്രദ്ധ വേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം നിങ്ങൾ അറിഞ്ഞാൽ തലവേദനയുടെ ഒരു പ്രധാന കാരണം നമുക്ക് കണ്ടെത്താൻ സാധിക്കുന്നുണ്ട്.

പരിഹാരം

നിങ്ങളുടെ താടിയെല്ലിലും പല്ലിന്‍റെ ഘടനയിലും ഉണ്ടാവുന്ന ഇത്തരത്തിലുള്ള പ്രശ്നം നിങ്ങളിൽ മൈഗ്രേയ്ൻ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുകയാണെങ്കിൽ ദന്ത ഡോക്ടറെ ഒന്ന് കാണിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. കാരണം നിങ്ങളുടെ ദന്തഡോക്ടറിന് നിങ്ങളുടെ പല്ല്, താടിയെല്ല്, പേശികൾ എന്നിവ പരിശോധിച്ച് നിങ്ങളുടെ വേദനയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കുന്നുണ്ട്. നിങ്ങൾ പല്ല് കൊണ്ട് ചവക്കുകയാണെങ്കിൽ മൗത്ത് ഗാര്‍ഡ് ഉപയോഗിച്ച് ഈ പ്രശ്നത്തെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് കഴിയുന്നുണ്ട്,

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മുടെ അശ്രദ്ധയും ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഒരിക്കലും നഖം കടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ പേന പോലുള്ള വസ്തുക്കൾ വായിലിട്ട് കടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഒരിക്കലും അനാവശ്യമായി ഭക്ഷണം കൂടുതൽ നേരം വായിലിട്ട് ചവക്കരുത്. ച്യൂയിംഗം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം, അധികം കട്ടിയുള്ള താടിയെല്ലിന് സമ്മർദ്ദം നൽകുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാല്‍ നിങ്ങൾക്ക് അത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം മൈഗ്രേയ്‍ൻ സാധ്യതയേയും കുറക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here