gnn24x7

വൈറ്റമിൻ Dയുടെ കുറവ് മൂലം വരുന്ന രോഗാവസ്ഥകൾ

0
206
gnn24x7

അസ്ഥികളുടെ ആരോഗ്യത്തിന് വൈറ്റമിൻ D പ്രധാനമാണെന്ന് നമുക്കറിയാം. എന്നാൽ ശാരീരികാധ്വാനം വേണ്ടുന്ന ജോലികൾ കാലക്രമേണ കുറഞ്ഞുവന്നതിനാൽ ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറുകയാണ് വൈറ്റമിൻ D. വൈറ്റമിൻ Dയുടെ കുറവ് മൂലം വരുന്ന രോഗാവസ്ഥകൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ ആരോഗ്യം കുറവുള്ള പല രോഗികളിലും അസ്ഥികളുടെയും പേശികളുടെയും വേദന, ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഞാൻ സ്ഥിരമായി കാണുന്നു. ഈ പ്രശ്നങ്ങളുടെ പ്രധാന കാരണം ശരീരത്തിൽ വൈറ്റമിൻ Dയുടെ കുറവാണ്. അതുകൊണ്ട് തന്നെ നാം വൈറ്റമിൻ Dയുടെ അനുയോജ്യമായ അളവുകളും അത് കുറവാകുന്നതിൻറെ ലക്ഷണങ്ങളും മനസിലാക്കി വെക്കണം.

വ്യത്യസ്തമായ ഒരു ആരോഗ്യപ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്. മനുഷ്യർ ചെയ്യുന്ന ജോലികളുടെ സ്വഭാവം ഏറെ മാറിയിരിക്കുന്നു. ഇതാകട്ടെ പല ആരോഗ്യപ്രശ്നങ്ങളെയും കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ശരീരത്തിന് വ്യായാമില്ലാതെ പലരിലും അസ്ഥികളുടെയും പേശികളുടെയും വേദന, ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ വന്നതായി ഞാൻ കണ്ടു. ഈ പ്രശ്നങ്ങളുടെ പ്രധാന കാരണം ശരീരത്തിൽ വൈറ്റമിൻ Dയുടെ കുറവാണ്. അതുകൊണ്ട് തന്നെ നാം വൈറ്റമിൻ Dയുടെ അനുയോജ്യമായ അളവുകളും അത് കുറവാകുന്നതിൻറെ ലക്ഷണങ്ങളും മനസിലാക്കി വെക്കണം.

ലോകത്തെ ജനങ്ങളിൽ 50% പേരിലും വൈറ്റമിൻ Dയുടെ കുറവുണ്ട്. ഇന്ത്യയിലാകട്ടെ പുതിയ കണക്കുകൾ പ്രകാരം 76% പേരിലും വൈറ്റമിൻ Dയുടെ കുറവുണ്ട്. 18 മുതൽ 30 വരെ പ്രായമുള്ള ഇന്ത്യക്കാരിലാണ് ഈ കുറവ് ഏറ്റവും കാണുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ എല്ലാ മേഖലകളിലും ഈ കണക്കുകൾ തന്നെയാണ് പ്രതിഫലിക്കുന്നത്. വൈറ്റമിൻ Dയുടെ കുറവുണ്ടാകുമ്പോൾ അസ്ഥികളുടെയും പേശികളുടെയും ബലം നഷ്ടമാകുന്നതിനാൽ ഒടിവുകൾ സംഭവിക്കാനുള്ള സാധ്യത കൂടുന്നു. കൂടാതെ osteomalacia, osteopenia, osteoporosis മുതലായ അസ്ഥിസംബന്ധരോഗങ്ങളും വരുന്നു.

ഹൃദ്രോഗം, ടൈപ്-2 പ്രമേഹം, ഒടിവുകൾ, വീഴ്ചകൾ, വിഷാദരോഗം, അർബുദം എന്നിവ തടയാനും പ്രതിരോധശേഷി വർധിപ്പിക്കാനും വൈറ്റമിൻ D സഹായിക്കുന്നുവെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുന്നതിന് പുറമെ ശരീരത്തിന് അത്യന്താപേക്ഷിതമായ വൈറ്റമിൻ D പോലൊരു പോഷകം കുറവാകുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും നാം ബോധവാന്മാരായിരിക്കണം. എന്നെ കാണാൻ വരുന്നവരോട് ഞാൻ പറയുന്നതുപോലെ ആരോഗ്യപരിപാലനത്തിൽ അടിസ്ഥാനപരമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം രോഗാവസ്ഥകൾ ഒഴിവാക്കാം.

വൈറ്റമിൻ D സ്രോതസുകൾ

30 ng/mL ആണ് മുതിർന്നവരിൽ വേണ്ട വൈറ്റമിൻ Dയുടെ അളവ്. സൂര്യപ്രകാശം ഏല്ക്കുമ്പോൾ ചർമം സ്വന്തം നിലയ്ക്ക് വൈറ്റമിൻ D ഉല്പാദിപ്പിക്കുന്നു. സാൽമൺ, ട്യൂണ പോലുള്ള മീനുകൾ, മീനെണ്ണ, ചീസ്, മുട്ടയുടെ മഞ്ഞ എന്നിങ്ങനെ വളരെ ചുരുക്കം ആഹാരപദാർത്ഥങ്ങളിൽ മാത്രമാണ് നല്ല അളവിൽ വൈറ്റമിൻ D അടങ്ങിയിട്ടുള്ളത്. കുട്ടികളിൽ വൈറ്റമിൻ D ഉണ്ടാകാൻ ഏറ്റവും നല്ലത് മുട്ട നൽകുന്നതാണ്. ഇതോടൊപ്പം രാവിലെ പത്തിനും വൈകുന്നേരം മൂന്നിനും ഇടയിൽ രണ്ടുതവണയായി 10-15 മിനിറ്റ് നേരം സൂര്യപ്രകാശം ഏല്ക്കുക കൂടി ചെയ്താൽ നിങ്ങൾക്ക് വേണ്ട വൈറ്റമിൻ D ലഭിക്കുന്നു. എന്നെ കാണാൻ വരുന്നവരോട് ഞാൻ പറയുന്നത് അവർക്ക് ഏറ്റവും എളുപ്പത്തിൽ വൈറ്റമിൻ D ലഭിക്കുന്ന സ്രോതസ്സ് തെരഞ്ഞെടുത്ത് ദിവസവും ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ്. എന്നിട്ടും കുറവ് വരുന്നെങ്കിൽ സപ്ലിമെൻറുകൾ എടുക്കാനാണ് ഞാൻ നിർദേശിക്കുന്നത്.

വൈറ്റമിൻ Dയുടെ കുറവ് വരാനുള്ള കാരണങ്ങൾ

ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാത്തവരിൽ വൈറ്റമിൻ Dയുടെ കുറവ് കാണപ്പെടാറുണ്ട്. കൂടുതൽ സമയവും കെട്ടിടങ്ങൾക്കുള്ളിൽ ചിലവഴിക്കുന്നതും സൂര്യപ്രകാശം കുറവായതും 30നു മുകളിൽ SPF ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുന്നതുമെല്ലാം ഇതിന് കാരണമാകാം.

ശരീരത്തിന് വേണ്ട വൈറ്റമിൻ D ഉൽപ്പാദിപ്പിക്കാൻ എത്ര നേരം സൂര്യപ്രകാശം ഏൽക്കണമെന്നത് നിങ്ങളുടെ ചർമ്മത്തിൻറെ നിറത്തെയും ആശ്രയിച്ചിരിക്കുന്നു.

വൈറ്റമിൻ Dയുടെ കുറവും അമിതവണ്ണവും തമ്മിൽ ബന്ധമുണ്ട്. അമിതവണ്ണമുള്ളവരിൽ ആഹാരത്തിൽ നിന്നും വൈറ്റമിൻ D ആഗിരണം ശരിയായി നടക്കുന്നില്ല, ചിലരിലാകട്ടെ ചെറുകുടലിൽ കൊഴുപ്പുകളെ ശരിയായി ആഗിരണം ചെയ്യാൻ കഴിയാത്തതും പ്രശ്നമാണ്. പ്രായം കൂടും തോറും ശരീരത്തിന് സ്വയം വൈറ്റമിൻ D ഉല്പ്പാദിപ്പിക്കാനുള്ള കഴിവും നഷ്ടമാകുന്നു3. ശരിയായ സമയത്ത് ശ്രദ്ധ നൽകിയാൽ ഈ പ്രശ്നങ്ങളെല്ലാം തന്നെ തടയാനാകും.

ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാണോ സപ്ലിമെൻറുകൾ എടുക്കേണ്ടത്?

ഡോക്ടറുടെ നിർദേശപ്രകാരം എടുക്കുന്ന സപ്ലിമെൻറുകൾ ഇന്ത്യയിൽ പല തരങ്ങളിൽ ലഭ്യമാണ്. ഗ്രാന്യൂളുകൾ, ടാബ്ലറ്റുകൾ, ക്യാപ്സ്യൂളുകൾ എന്നിവ നന്നായി ആഗിരണം ചെയ്യപ്പെടാൻ കൊഴുപ്പുകൾ അടങ്ങിയ ആഹാരത്തിനൊപ്പം വേണം കഴിക്കാൻ. നാനോ ദ്രാവകമാകട്ടെ നേരിട്ട് തന്നെ ഉപയോഗിക്കാം. വൈറ്റമിൻ D നാനോപാർട്ടിക്കിളുകൾ സംബന്ധിച്ച പഠനങ്ങളിൽ ദ്രാവകരൂപത്തിൽ കഴിക്കുന്നത് ഫലപ്രദമാണെന്നും ആളുകളുടെ ജീവിതനിലവാരം ഗണ്യമായി കൂടുന്നതായും കാണിക്കുന്നു. നിങ്ങൾക്ക് ചേരുന്ന രീതി നിർദേശിക്കാൻ നിങ്ങളുടെ ഡോക്ടർക്ക് സാധിക്കും.

ശിശുക്കൾ മുതൽ വയോധികർ വരെ ഏതു പ്രായക്കാരിലും പല രോഗങ്ങൾ ഉള്ളവരിലും വൈറ്റമിൻ Dയുടെ കുറവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും അവബോധം സൃഷ്ടിക്കാനും ഡോക്ടർമാരും ആരോഗ്യവകുപ്പ് അധികൃതരും ശ്രമിക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here