gnn24x7

ഓർമ്മശക്തിയും ജ്ഞാനവും വർദ്ധിപ്പിക്കാൻ കർപ്പൂര തുളസി

0
305
gnn24x7

പണ്ടുമുതലേ തന്നെ കർപ്പൂരത്തുളസി ഇലകൾ ഒരു സുഗന്ധവ്യഞ്ജനമായി നമ്മുടെ അടുക്കളകിൽ ഉപയോഗിച്ചു വരുന്നു. അച്ചാറുകൾ, ചീസ്, പച്ചക്കറികൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കെല്ലാം വിശേഷ സുഗന്ധം നൽകുന്ന ഏറ്റവും മികിമ ഫ്ലേവറിംഗ് ഏജന്റാണ് ഇത്. സുഗന്ധം പകരാൻ മാത്രമല്ല മികച്ച ആരോഗ്യ ഗുണങ്ങൾ നൽകുന്ന കാര്യത്തിലും ഇത് ഒട്ടും പിറകിലല്ല. ഈ ചെടിയുടെ ഇലകൾ ഉണക്കിയെടുത്ത ശേഷം സോസേജ്, മാംസം, മത്സ്യം, തേൻ, സലാഡുകൾ, സൂപ്പുകൾ, സ്റ്റൂ എന്നിവയിലെല്ലാം ചേർത്ത് ഉപയോഗിക്കാറുണ്ട്.

വായ വീക്കം, തൊണ്ട വീക്കം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ശമിപ്പിക്കാൻ ഈ ഇലകൾ മികച്ച രീതിയിൽ സഹായിക്കും. ഈ വിശിഷ്ട ചേരുവയുടെ വിശിഷ്ട ഫലങ്ങൾ കണ്ടെത്തുന്ന കാര്യമായ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കർപ്പൂരത്തുളസി അഥവാ സാൽ‌വിയ അഫീസിനാലിസ് എന്ന ഈ ഔഷധച്ചെടി പുതിന യുടെ കുടുംബത്തിൽ പെട്ട ഒരു അംഗമാണ്. ഈ സസ്യത്തിന് സവിശേഷമായ സരഭ്യവാസനയും മനോഹരമായതും വ്യത്യസ്ത നിറത്തിലുള്ളതുമായ പൂക്കൾ ഉണ്ടായിരിക്കും. വ്യതസ്ത് ഇനത്തിൽ പെട്ട കർപ്പൂരത്തുളസിയെ നിങ്ങൾക്ക് പരിസരപ്രദേശങ്ങളിൽ കാണാൻ കഴിയും.‍

പ്രയോജനങ്ങൾ എന്തൊക്കെയാണ് ?

ഇതിൽ ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാര അളവുകളെയും കൊളസ്ട്രോളിനെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഓർമ്മശക്തിയും ജ്ഞാനവും വർദ്ധിപ്പിക്കാം

ഓർമശക്തിയും ഏകാഗ്രതയുമെല്ലാം നഷ്ടപ്പെടുന്നതിനെ തടഞ്ഞുനിർത്തി കൊണ്ട് പുനസ്ഥാപിക്കാനായി കർപ്പൂരത്തുളസി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. പ്രധാനമായും അൽഷിമേഴ്‌സ് രോഗത്തിൽ നിന്നും സംരക്ഷണം നൽകാൻ ഇത് സഹായിക്കുന്നു നിങ്ങളുടെ ശരീരത്തിലെ പ്രത്യേക എൻസൈമുകളും ന്യൂറോ ട്രാൻസ്മിറ്റർറുകളുമെല്ലാം മികച്ച പ്രവർത്തനത്തിനായി ഇത് ശീലമാക്കാം. ന്യൂറോ ട്രാൻസ്മിറ്ററായ അസറ്റൈൽകോളിൻ മിക്ക മസ്തിഷ്ക വൈകല്യങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിൻറെ മികച്ച ഉറവിടമാണ് ഷധസസ്യങ്ങളും ഈയൊരു ഔഷധസസ്യം.

കൊളസ്ട്രോൾ ലെവൽ കുറയ്ക്കാം

മോശം കൊളസ്ട്രോളായ LDL നെ, കുറച്ചുകൊണ്ട് നല്ല കൊളസ്ട്രോളിയ HDL നെ ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഹൃദയ സംബന്ധമായ തകരാറുകളിൽ നിന്നും സംരക്ഷണം നൽകാൻ ഇത് സഹായിക്കും. ശരീരത്തിലെ പ്ലാസ്മ ലിപിഡ് പ്രൊഫൈലുകളെ സന്തുലിതമാക്കാനും ഇത് മികച്ചതാണ്. ഇത് ചായയിൽ ഇട്ടു കുടിക്കുന്നത് വലിയ രീതിയിൽ ഗ്ലൂക്കോസ് നിയന്ത്രണത്തെ ബാധിക്കുന്നില്ലെങ്കിലും പ്രമേഹമുള്ളവർക്ക് ഇത് ഒരു പ്രയോജനകരമായ ചികിത്സയായി ഉപയോഗിക്കാം.

പ്രമേഹ ചികിത്സയ്ക്ക് സഹായിക്കാം

പല രാജ്യങ്ങളിലും പ്രമേഹത്തിനെതിരെ പോരാടുന്നതിനുള്ള പരമ്പരാഗത പരിഹാരമായി ഈ സസ്യം ഉപയോഗിച്ചുവരുന്നു. പല പരീക്ഷണാത്മക പഠനങ്ങളും ഇതിൻറെ ഗുണങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാൻക്രിയാറ്റിക് ഇൻസുലിൻ്റെ ഉൽപാദനത്തെ ബാധിക്കാത്ത രീതിയിൽ പ്രവർത്തിക്കുകയും പ്രമേഹ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്ക് ഏറ്റവും ഉപയോഗപ്രദമായ ഔഷധമാണ് ഇത്.

ശരിയായ ആർത്തവം

വലിയ രീതിയിലുള്ള ഹോർമോൺ വ്യതിയാനങ്ങളാണ് ആർത്തവ വിരാമത്തിന്റെ നാളുകളിൽ നിങ്ങളുടെ ശരീരത്തിൽ അനുഭവപ്പെടുന്നത്. പെട്ടെന്ന് വിയർക്കുന്നത്, ഉറക്കമില്ലായ്മ,, തലകറക്കം, തലവേദന, ഹൃദയമിടിപ്പ് എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഈസ്ട്രജന്റെ അസന്തുലിതാവസ്ഥ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന പൊരുത്തക്കേടുകളെ ചികിത്സിക്കാൻ പരമ്പരാഗതമായി ശീലമാക്കിയ ഒന്നാണ് കർപ്പൂരത്തുളസി തിരഞ്ഞെടുക്കുക. 2011 ലെ ഒരു പഠനമനുസരിച്ച് ഇതിൻറെ ഇലകൾ ദിവസവും ശീലമാക്കിയവർക്ക് ഇത്തരം ആർത്തവ പ്രശ്നങ്ങളിൽ 64% കുറവ് ഉണ്ടായതായി കാണിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

അമിതവണ്ണം പ്രമേഹം, രക്താതിമർദ്ദം, ഹൃദയം രോഗം, വൃക്കരോഗങ്ങൾ, വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകൾ എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് അമിതവണ്ണം. ശരീരഭാരം അശുഭകരമാണ് വിധം വർദ്ധിക്കുന്നത് വഴി ശരീരത്തിലെ മേൽപ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനിടയുണ്ട്. ദഹനത്തെ മെച്ചപ്പെടുത്തി കൊണ്ട് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ നേരിട്ട് ഇല്ലാതാക്കാനുള്ള കഴിവ് കർപ്പൂരത്തുളസി ഇലകളിൽ അടങ്ങിയിട്ടുണ്ട്.

ചർമത്തിലുണ്ടാകുന്ന വാർദ്ധക്യലക്ഷണങ്ങളെ നേരിടാം

ചർമ്മത്തിലുണ്ടാകുന്ന വാർദ്ധക്യലക്ഷണങ്ങളായ ചുളിവുകളും പാടുകളും കുറയ്ക്കുന്നതിന് ഏറ്റവും നല്ല പരിഹാരമാണ് കർപ്പൂരത്തുളസി. ഇതിലെ സംയുക്തങ്ങൾ ഫോട്ടോ ഇമേജിംഗ് സംവിധാനത്തിലൂടെ ചർമത്തിലെ ചുളിവുകളെ മെച്ചപ്പെടുത്തുന്നു. ഇതിലെ ശക്തിയേറിയ സംയുക്തമായ സ്ക്ലാരിയോൾ സുഗന്ധദ്രവ്യമായി ഉപയോഗിക്കാനാവും. ഈ സംയുക്തം ചർമ്മത്തിൽ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന നാശത്തെ തടയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. യുവിബി ലക്ഷണങ്ങളെ കുറച്ച് കൊണ്ട് ചർമ്മത്തെ ആരോഗ്യമുള്ളതാക്കി മാറ്റാനും കനം കുറഞ്ഞ ചർമ സ്ഥിതി വീണ്ടെടുക്കാനും ഇത് സഹായിക്കും.

മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാം

പുതിയ നരച്ച മുടിയുടെ രൂപീകരണം തടയുന്നതിനും ഇതുണ്ടാകുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കർപ്പൂരതുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ നിന്നും എടുക്കുന്ന പ്രകൃതിദത്ത എണ്ണകൾ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here