മുട്ട ഒരു സാധാരണ ഭക്ഷണമാണ്, ഇത് ദിവസവും വാങ്ങുകയും പ്രഭാതഭക്ഷണം അല്ലെങ്കിൽ മധുരപലഹാരം പോലുള്ള നിരവധി ഭക്ഷണങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന മുട്ടകൾ ചിലപ്പോൾ പഴകിയതും ഗുണനിലവാരം കുറഞ്ഞതുമൊക്കെ ആണോ എന്ന് പലർക്കും സംശയം ഉണ്ട്.
നിങ്ങൾ വാങ്ങുന്ന ഓരോ മുട്ടയുടെയും പുതുമ ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ ഗവൺമെന്റിന്റെ മൈ ഗവണ്മെന്റ് ഇന്ത്യ ലളിതമായ ഗുണനിലവാര പരിശോധന പങ്കിട്ടു. വാങ്ങുന്ന മുട്ട ഫ്രഷ് ആണോ അല്ലയോ എന്ന് കണ്ടെത്താൻ ഒരെളുപ്പമാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസിലാക്കാം.
മുട്ടയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. ഒരു മുട്ടയിൽ 80 കലോറിയും 5 ഗ്രാം കൊഴുപ്പുമുണ്ടാകും. എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട. മുട്ടയുടെ പഴക്കം മനസിലാക്കാൻ എന്താന് ചെയ്യേണ്ടത് എന്ന് ഈ വീഡിയോയിലൂടെ മനസിലാക്കാം.
ഒരു പാത്രത്തിൽ നിറയെ വെള്ളമെടുത്തതിനു ശേഷം ഓരോമുട്ടകളായി വെള്ളത്തിലേക്ക് പതുക്കെ ഇട്ടുകൊടുക്കുക. വെള്ളത്തിനടിയിലാണ് മുട്ട കിടക്കുന്നതെങ്കിൽ മുട്ട ഫ്രെഷ് ആണ്. എന്നാൽ മുട്ട കുത്തനെ നിൽക്കുകയാണെങ്കിൽ കുറച്ച് പഴക്കമുള്ള മുട്ടയാണ് അത് എന്നർത്ഥം. ഇനി മുട്ട വെള്ളത്തിന്റെ മുകളിൽ നിൽക്കുകയാണെങ്കിൽ ഇത് ചീഞ്ഞ മുട്ടയായിരിക്കും അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കരുത്.