gnn24x7

പെട്ടെന്ന് ചെവി വേദനയോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0
387
gnn24x7

ചെവി വേദന പലപ്പോഴും നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏറ്റവും അസഹനീയമായ വേദനകള്‍ക്കുള്ളില്‍ ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ചെവിവേദന. ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ ഒന്നും ചെയ്യാനോ കഴിയാത്ത അത്രയും ബുദ്ധിമുട്ടാണ് ചെവിവേദന. പ്രത്യേകിച്ച് കുട്ടികളില്‍ ഉണ്ടാവുന്ന ചെവി വേദനയാണ് കൂടുതല്‍ ബുദ്ധിമുട്ട്. കഠിനമായ ചെവി വേദന അനുഭവിക്കുന്ന ആളുകള്‍ എല്ലായ്‌പ്പോഴും ഒരു ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ ഇവര്‍ക്ക് വീട്ടില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ചെവി വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന പരിഹാരം കാണാവുന്നതാണ്. ചെവി വേദന അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്ന ഫലപ്രദമായ ഒമ്പത് വീട്ടുവൈദ്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉണ്ട്.

കാരണങ്ങള്‍

ചെവി വേദനയുടെ ഏറ്റവും സാധാരണ കാരണം ചെവിയിലുണ്ടാവുന്ന അണുബാധയാണ്. ചെവിയില്‍ രോഗം വരുമ്പോള്‍, വീക്കം, സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് വേദനയ്ക്ക് കാരണമാകുന്നു. ചെവിയില്‍ അണുബാധയുള്ളവര്‍ക്ക് പലപ്പോഴും സൈനസ് മര്‍ദ്ദം അല്ലെങ്കില്‍ തൊണ്ടവേദന പോലുള്ള മറ്റ് ലക്ഷണങ്ങളുണ്ട്. കാരണം സമീപ പ്രദേശങ്ങളില്‍ നിന്നുള്ള അണുബാധ ചെവിയെ ബാധിച്ചേക്കാം. ബാക്ടീരിയയാണ് ചെവിയിലുണ്ടാവുന്ന അണുബാധക്ക് കാരണമാകുന്നത്. എന്നാല്‍ ഒരു ഡോക്ടര്‍ക്ക് മാത്രമേ ചെവി അണുബാധ നിര്‍ണ്ണയിക്കാന്‍ കഴിയൂ.

മറ്റ് ചില കാരണങ്ങള്‍

എന്നാല്‍ ഇതൊന്നും കൂടാതെ മറ്റ് ചില പ്രശ്‌നങ്ങള്‍ കൊണ്ടും അണുബാധ ഉണ്ടാവുന്നുണ്ട്. ശരീരത്തിലെ മറ്റെവിടെയെങ്കിലും അണുബാധകളില്‍ നിന്നോ വീക്കത്തില്‍ നിന്നോ ആകാം ഇത്തരത്തിലുള്ള ചെവി വേദന. ഉദാഹരണത്തിന്, ഒരു പല്ലുവേദന ചെവിയില്‍ വേദനയുണ്ടാക്കാം. ഇത് കൂടാതെ ത്വക്ക് അണുബാധകള്‍ പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇവ ചെവിയിലോ ചുറ്റുവട്ടത്തോ ആണെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

ഇത് കൂടാതെ ചെവിയില്‍ വെള്ളം കുടുങ്ങിയാല്‍ പലപ്പോഴും ഇത് വേദനയുണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ ഉയരത്തിലെ മാറ്റങ്ങള്‍ ചെവികളിലെ സമ്മര്‍ദ്ദത്തെ ബാധിക്കും. ഇത് സാധാരണയായി സ്വയമേ പരിഹരിക്കപ്പെടുന്നുണ്ട്. ചികിത്സിച്ചില്ലെങ്കില്‍, ചെവി അണുബാധ താടിയെല്ലിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. അവ ചെവിക്ക് തന്നെ നാശമുണ്ടാക്കുകയും അപകടകരമായ ഉയര്‍ന്ന പനി ഉണ്ടാക്കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെവി പ്രശ്നത്തിന്റെ ലക്ഷണങ്ങള്‍ കാണുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സ്വയം പരിഹരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഡോക്ടറുമായി സംസാരിക്കണം. വേദന തീവ്രമാണെങ്കിലോ കടുത്ത പനിയുണ്ടെങ്കിലോ കേള്‍വിക്കുറവുണ്ടെങ്കിലോ ആളുകള്‍ ഉടന്‍ വൈദ്യസഹായം തേടണം. ഇത് കൂടാതെ ചെവിയിലെ അണുബാധക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില വീട്ടു വൈദ്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

ചൂട് വെക്കുന്നത്

ചൂട് വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിന് വേണ്ടി ഒരു ഇലക്ട്രിക് തപീകരണ പാഡില്‍ നിന്നോ ഹോട്ട് പാക്കില്‍ നിന്നോ ഉള്ള ചൂട് ചെവിയിലെ വീക്കം, വേദന എന്നിവ കുറയ്ക്കും. അതിന് വേണ്ടി ചെവിയില്‍ 20 മിനിറ്റ് ചൂടുള്ള പാഡ് വെക്കാവുന്നതാണ്. മികച്ച ഫലങ്ങള്‍ക്കായി, ആളുകള്‍ ഹോട്ട് പാഡ് ഉപയോഗിച്ച് കഴുത്തിലും തൊണ്ടയിലും സ്പര്‍ശിക്കണം. തപീകരണ പാഡ് അസഹനീയമായി ചൂടാകരുത്. എന്നാല്‍ ഒരിക്കലും ഇത് മുതിര്‍ന്നവരുടെ സഹായം കൂടാതെ ഉപയോഗിക്കരുത് എന്നുള്ളതാണ് സ്ത്യം.

തണുപ്പ്

ചെവി വേദന വര്‍ദ്ധിക്കുന്നുവെങ്കില്‍ ഒരു തണുത്ത പായ്ക്ക് സഹായിക്കും. പേപ്പര്‍ ടവലില്‍ ഐസ് പൊതിഞ്ഞ് ഇത് തുണി ഉപയോഗിച്ച് മൂടി ഉപയോഗിക്കാവുന്നതാണ്. ഇത് ചെവിയിലും 20 മിനിറ്റോളം ചെവിക്ക് താഴെയുള്ള ഭാഗത്തും പിടിക്കുക. എന്നാല്‍ ജലദോഷം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ ഇത് ഒരിക്കലും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തണുപ്പിനേക്കാള്‍ ചൂട് കൂടുതല്‍ ആശ്വാസം നല്‍കുന്നുവെന്ന് ചിലര്‍ കണ്ടെത്തുന്നുണ്ട്.

ഇയര്‍ ഡ്രോപ്‌സ്

ചെവിയില്‍ തുള്ളി മരുന്നുകള്‍ ഒഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടുന്നുണ്ട്. ഇത് പലപ്പോഴും ചെവിയിലെ മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ആളുകള്‍ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും ഒരു കുട്ടിക്ക് ചെവിയില്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുമായി സംസാരിക്കുകയും വേണം.

മസ്സാജ് ചെയ്യേണ്ടത്

താടിയെല്ലില്‍ നിന്നോ പല്ലില്‍ നിന്നോ പുറപ്പെടുന്ന ചെവി വേദനയോ അല്ലെങ്കില്‍ തലവേദനയ്ക്ക് കാരണമാകുന്നതോ ആയ ചെവി വേദനക്ക് പരിഹാരം കാണാന്‍ മസ്സാജിന് സാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, ചെവിക്ക് പിന്നിലുള്ള ഭാഗം വേദനിപ്പിക്കുന്നുവെങ്കില്‍, താടിയെല്ലിന്റെയും കഴുത്തിന്റെയും പേശികള്‍ മസാജ് ചെയ്യാന്‍ ശ്രമിക്കുക. ചെവിയിലെ അണുബാധയുടെ വേദനയ്ക്കും മസാജ് സഹായിക്കും. എന്നാല്‍ ഇതെല്ലാം നല്ലതു പോലെ അറിഞ്ഞതിന് ശേഷം ശ്രദ്ധിക്കാവുന്നതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്താവുന്നതാണ്.

ഉള്ളി

വെളുത്തുള്ളി പോലെ, ഉള്ളി അണുബാധയെ ചെറുക്കാനും വേദന കുറയ്ക്കാനും സഹായിക്കും. വെളുത്തുള്ളി പോലെ, ഉള്ളി വൈദ്യസഹായത്തിന് പകരമാവില്ല. മൈക്രോവേവില്‍ ഒരു സവാള ഒന്നോ രണ്ടോ മിനിറ്റ് ചൂടാക്കുക. അതിനുശേഷം, ദ്രാവകം ചെവിയില്‍ നിരവധി തുള്ളികള്‍ ഒഴിക്കാവുന്നതാണ്. ഇത് പിന്നീട് പുറത്തേക്ക് എടുത്ത് കളയാന്‍ ശ്രമിക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here