gnn24x7

മൊബൈല്‍ ഫോണ്‍ ക്യാമറ വഴി ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നതായി പരാതി

0
438
gnn24x7

സാന്‍ഫ്രാന്‍സിസ്‌കോ: മൊബൈല്‍ ഫോണ്‍ ക്യാമറ വഴി ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നതായി പരാതി. ഉപയോക്താവ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതിരിക്കുമ്പോഴും ഐഫോണിലെ ക്യാമറ വഴി ആപ്പ് ഉപയോഗിക്കുന്നുവെന്നാണ് പരാതി.

ഇതു സംബന്ധിച്ച കേസ് ന്യൂജഴ്‌സിയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഫെഡറല്‍ കോടതിയില്‍ പരിഗണിച്ചു.

എന്നാല്‍ ബഗ് കാരണമാണ് അങ്ങനെ സംഭവിച്ചതെന്നും അത് ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്നും ഫേസ്ബുക്ക് പറഞ്ഞു. ഫേസ്ബുക്ക് ഇത് മനപൂര്‍വ്വം ചെയ്തതാണെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കലാണ് അവരുടെ ലക്ഷ്യമെന്നുമാണ് പരാതി നല്‍കിയ ബ്രിട്ടാനി കോണ്‍ഡിറ്റി പറയുന്നത്.

ക്യാമറ വഴി ഇന്‍സ്റ്റഗ്രാം ആപ് ആക്‌സസിനു ശ്രമിക്കുന്നുവെന്ന നോട്ടിഫിക്കേഷന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. ഫേസ് റെക്കഗനീഷന്‍ ടെക്‌നോളജി ഉപയോഗിച്ച് 100 മില്യണിലധികം വരുന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് ഫേസ്ബുക്ക് കടന്നുകയറുകയാണെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു.എന്നാല്‍ ഇന്‍സ്റ്റഗ്രാം ഫേസ് റെക്കഗനീഷന്‍ ടെക്‌നോളജി ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് ആരോപണം തളളിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here