gnn24x7

മുളക് കൊണ്ടാട്ടം

0
1301
gnn24x7

ചേരുവകള്‍ :

പച്ചമുളക്- 250 ഗ്രാം
തൈര്- 1 കപ്പ്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം :

അധികം മൂക്കാത്ത പച്ചമുളക് ഉപ്പ് വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് വറ്റിച്ചതിന് ശേഷം വാങ്ങി വെയി‌ലത്ത് വെക്കുക. വൈകിട്ടെടുത്ത് തൈരിലിടുക. പിറ്റേ ദിവസം വീണ്ടും എടുത്തു ഉണക്കുക വൈകുന്നേരം തൈരിലിടുക.

ഇപ്രകാരം മൂന്ന് ദിവസം തൈരിലിട്ടതിന് ശേഷം നല്ലവണ്ണം ഉണക്കി പാത്രത്തിലാക്കി സൂക്ഷിക്കുക. ആവശ്യത്തിന് എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം….!!

gnn24x7