gnn24x7

ഹൃദയാരോഗ്യത്തിന് ശീലമാക്കാം കൃത്യമായ വ്യായാമം

0
282
gnn24x7

തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങൾക്കിടയിൽ പലരും സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാൻ മറക്കാറുണ്ട്. എന്നാൽ എത്ര തിരക്കിനിടയിലും വ്യായായം ചെയ്യുന്നവരും ഉണ്ട്. വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

കൃത്യമായ വ്യായാമത്തിലൂടെ ശരിരത്തില്‍ അടിഞ്ഞുകൂടുന്ന അമിതതോതിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇതുവഴി ഹൃദയത്തെയും ആരോഗ്യപൂര്‍ണ്ണമായി സംരക്ഷിക്കാനാകും. തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരും അമിത വണ്ണമുള്ളവരും ദിവസവും വ്യായാമം ശീലമാക്കണം. എന്നാൽ പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ഉന്മേഷവും സന്തോഷവും പകരുന്നതാവണം. വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ചിലപ്പോൾ വിനയായി മാറാനും സാധ്യതയുണ്ട്.. വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെണെന്ന് ശ്രദ്ധിക്കാം..
അതിരാവിലെ വ്യായാമം ചെയ്യുന്നതാണ് നല്ലത്. എന്നാൽ രാവിലെ സമയമില്ലാത്തവര്‍ക്ക് വൈകുന്നേരവും വ്യായാമം ചെയ്യാം. വ്യായാമങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ആദ്യത്തെ 5-10 മിനിറ്റുകൾ വം അപ്പ് ചെയ്യാൻ ശ്രദ്ധിക്കണം. യോ​ഗ, നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെയുള്ള വ്യായാമങ്ങൾ ഏത് പ്രായത്തിലുള്ളവർക്കും ചെയ്യാവുന്നതാണ്. എന്നാൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് കുറച്ച് കൂൾ ടൗൺ എക്‌സസൈസുകൾ ചെയ്യേണ്ടതാണ്.

പ്രമേഹരോഗികൾക്കും വ്യായാമങ്ങൾ ചെയ്യാം. എന്നാൽ വ്യായാമം തുടങ്ങുന്നതിന് മുൻപ് ജ്യൂസോ മറ്റോ കഴിക്കണം. ആർത്തവ ദിവസങ്ങളിൽ  വ്യായാമം നിർത്തിവയ്ക്കുന്നതിന് പകരം സിംപിളായ ഏതെങ്കിലും എക്സൈസുകൾ ചെയ്യാം. ഗർഭിണികൾക്കും ചെറിയ രീതിയിലുള്ള എക്സസൈസുകൾ അഞ്ചാം മാസം വരെ ചെയ്യുന്നതിന് കുഴപ്പമില്ല. എന്നാൽ അതിന് ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വ്യായാമങ്ങൾ ചെയ്യാവു. ഇത് പ്രസവത്തെ എളുപ്പമുള്ളതാക്കി തീർക്കും. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here