gnn24x7

ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഈ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കണം

0
466
gnn24x7

നിശബ്ദ കൊലയാളി എന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം അറിയപ്പെടുന്നത്. പെട്ടെന്നൊരു ദിവസം  ഹൃദയസ്തംഭനമോ പക്ഷാഘാതമോ ഒക്കെ ഉണ്ടാകുമ്പോഴാകും പലരും ഇതിനെ കുറിച്ച് അറിയുകതന്നെ. സൂചനകളൊന്നും തരാതെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ 30 വയസ്സൊക്കെ കഴിഞ്ഞവര്‍ ഇടയ്ക്കിടെ രക്തസമ്മര്‍ദവും കൊളസ്ട്രോളുമൊക്കെ പരിശോധിക്കേണ്ടതാണ്.

ഇതിനു പുറമേ ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കാവുന്ന ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 

1. അച്ചാറുകള്‍
ചോറായാലും കഞ്ഞിയായാലും ബിരിയാണിയായാലും അച്ചാര്‍ എല്ലാത്തിന്‍റെ കൂടെയും നല്ലൊരു തൊടുകറിയാണ്. എന്നാല്‍ ഉപ്പിന്‍റെ അംശം വളരെ കൂടുതലായ അച്ചാര്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഒഴിവാക്കേണ്ടതാണ്. 

2. ചീസ്
സോഡിയം തോത് വളരെ ഉയര്‍ന്ന ഭക്ഷണവിഭവമാണ് ചീസ്. അമേരിക്കന്‍ ചീസ്, ബ്ലൂ ചീസ് പോലുള്ള ചിലയിനം ചീസുകളില്‍ ഔണ്‍സിന് 300 മില്ലിഗ്രാം എന്ന തോതില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഇതും ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഒഴിവാക്കണം.

3. ഉണക്കിയ പന്നിയിറച്ചി
ഉപ്പിട്ടുണക്കിയ പന്നിയിറച്ചിയില്‍ ഉയര്‍ന്ന കൊളസ്ട്രോളും കൊഴുപ്പും ഉപ്പും അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദം ഉയര്‍ന്ന് പോകാതിരിക്കാന്‍ ഇതും കര്‍ശനമായി ഒഴിവാക്കണം.

4. മധുരപാനീയങ്ങള്‍
മധുരപാനീയങ്ങള്‍ ഭാരം കൂടാനും രക്തസമ്മര്‍ദം ഉയര്‍ത്താനും കാരണമാകും. ഇത് സ്ഥിരം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. 

5. ഫ്രഞ്ച് ഫ്രൈസ്
റസ്റ്ററന്‍റുകളില്‍ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്ന അവസരത്തില്‍ നല്ലൊരളവില്‍ ഉപ്പ് വിതറാറുണ്ട്. ഇതും രക്തസമ്മര്‍ദം ഉയര്‍ത്തുന്ന ഭക്ഷണവിഭവമാണ്. 

6. കെച്ചപ്പ്
ഉപ്പ് ഏറ്റവും കൂടുതല്‍ അടങ്ങിയ വിഭവങ്ങളില്‍ ഒന്നാണ് കെച്ചപ്പ്. ഒരു ടേബിള്‍സ്പൂണ്‍ കെച്ചപ്പില്‍ 190 മില്ലിഗ്രാം സോഡിയം ഉണ്ടാകും. ഫ്രെഞ്ച് ഫ്രൈസും കെച്ചപ്പും കൂടി ചേരുമ്പോൾ  അമിതമായ തോതില്‍ ഉപ്പ് ശരീരത്തിനുള്ളില്‍ ചെല്ലുകയും രക്തസമ്മര്‍ദം ഉയര്‍ത്തുകയും ചെയ്യും.

7. മിനറല്‍ വാട്ടര്‍
കുപ്പിയില്‍ അടച്ച് വില്‍ക്കുന്ന ഒരു ലിറ്റര്‍ മിനറല്‍ വാട്ടറില്‍ 200 മില്ലിഗ്രാമില്‍ അധികം സോഡിയം  അടങ്ങിയിട്ടുണ്ട്. ഇതും നിത്യോപയോഗത്തിന് പറ്റിയതല്ല. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here