ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളികൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ നിരവധിയാണ്. ഇവ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയണം. അമിതവണ്ണത്തിനും തടിക്കും പരിഹാരം തേടി അലയുന്നവർക്ക് അൽപം തുളസി വെള്ളം ധാരാളമാണ്. തുളസി വെള്ളം എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതോടൊപ്പം തന്നെ കുടവയറിനെ ഇല്ലാതാക്കുന്നതിനും നിങ്ങളുടെ ആകാരഭംഗി വീണ്ടെടുക്കുന്നതിനും സഹായിക്കുന്നുണ്ട്.
ആയുർവ്വേദത്തിൽ ഇത്രയധികം പ്രാധാന്യമുള്ള ചെടി വേറെ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് അൽപം തുളസി വെള്ളത്തില്‍ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ധാരാളം ആന്‍റി ഓക്സിഡന്‍റുകൾ ഇതില്‍ അടങ്ങിയിട്ടുണ്ട്. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുളസി. തുളസി എങ്ങനെ നിങ്ങളിൽ ആരോഗ്യത്തിനും അമിതവണ്ണത്തെ ചെറുക്കുന്നതിനും സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.
തുളസി വെള്ളം തയ്യാറാക്കുന്നത് ഇങ്ങനെ
അമിതവണ്ണത്തെ ചെറുക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി തുളസി വെള്ളം എങ്ങനെ തയ്യാറാക്കാം എന്നുള്ളത് വളരെയധികം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. അതിനായി രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് അൽപം തുളസിയിലകൾ ഇടുക. ഇത് മൂന്ന് നാല് മിനിട്ട് നല്ലതു പോലെ തിളപ്പിക്കണം. നല്ലതു പോലെ തണുപ്പിച്ച ശേഷം ഇതിലേക്ക് വേണമെങ്കിൽ അല്‍പം തേൻ ചേർക്കാവുന്നതാണ്. അതല്ലാതേയും ഇത് കുടിക്കാവുന്നതാണ്. എന്നും രാവിലെ വെറും വയറ്റിൽ അൽപ ദിവസം ശീലമാക്കി നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ താഴെപ്പറയുന്നവയാണ്.
അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണമെന്ന പ്രതിസന്ധിയെ പരിഹരിക്കുന്ന കാര്യത്തിൽ എന്നും മുന്നിലുള്ളതാണ് തുളസി എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പൊണ്ണത്തടിക്ക് കാരണമാകുന്ന അസ്വസ്ഥതകൾക്ക് എല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം. ഇത് കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
ആകാര വടിവിന്
ആകാര വടിവിന് വെല്ലുവിളി ഉയർത്തുന്ന അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തുളസി വെള്ളം. ഇത് വഴി ശരീര ഭാരം കുറയുകയും ശരീരത്തിലെ ദഹന രസങ്ങളുമായി പ്രവർത്തിച്ച് അരക്കെട്ടിലെ കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പൊണ്ണത്തടിക്ക് കാരണമാകുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് നമുക്ക് തുളസി വെള്ളം എന്നും വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. അരവണ്ണം കുറക്കുന്നതിനെ ഇത് പൂർണമായും സഹായിക്കുന്നുണ്ട്.
ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം. ഇത് ശരീരത്തിലെ എല്ലാ വിഷവസ്തുക്കളേയും പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. ധാരാളം ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് തുളസി. ഇത് ശരീരത്തിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ശരീരം അതിന്‍റെ പ്രവര്‍ത്തനം കൃത്യമായി നടത്തുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ശീലമാക്കാവുന്നതണ്. വെറും ഒരാഴ്ചക്കുള്ളിൽ തന്നെ ഇതിന്‍റെ മാറ്റം നിങ്ങൾക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
കുടവയറിനെ ഇല്ലാതാക്കുന്നു
കുടവയറിനെ ഇല്ലാതാക്കുന്നതിനും തുളസി വെള്ളം മികച്ചതാണ്. ശരീരത്തിന് അനിയന്ത്രിതമായ കൊഴുപ്പ് പലപ്പോഴും കൊളസ്ട്രോൾ കാരണം ആണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും തുളസി വെള്ളം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും നിങ്ങളിലുള്ള അസ്വസ്ഥതകൾക്കും ചീത്ത കൊളസ്ട്രോൾ കുറച്ച നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.
നല്ല ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും നിങ്ങളെ വലക്കുന്നുണ്ട്. ഈ പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് തുളസി വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി മാത്രമല്ല എത്ര വലിയ ദഹന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഏത് വിധത്തിലും നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നല്ല ദഹനത്തിന് വേണ്ടിയും സഹായിക്കുന്നുണ്ട് തുളസി വെള്ളം. എല്ലാ ദിവസവും ഇത് ശീലമാക്കുക.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാന്‍
ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് തുളസി വെള്ളം. ഇതിലെ ആന്‍റി ഓക്സിഡന്‍റ് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ ആന്‍റി അലർജിക്, ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മെറ്റബോളിസം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.