മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് പതിവായി ബാധിക്കുന്ന ഏതൊരാൾക്കും അവ എത്രമാത്രം അസ്വസ്ഥവും ബുദ്ധിമുട്ടേറിയതും ആണെന്ന് നന്നായി അറിയാം. അവ പെട്ടെന്ന് നിനച്ചിരിക്കാതെ ആരംഭിച്ച് നിങ്ങളുടെ ഒരു ദിവസത്തെ മിക്കവാറും അസഹനീയമാക്കി മാറ്റുന്നു. തലവേദനയുടെ കഠിനമായ രൂപമാണ് മൈഗ്രേൻ. ഓക്കാനം, ഛർദ്ദി, തലയുടെ ഒരു വശത്തെ കഠിനമായ വേദന എന്നിങ്ങനെ പാർശ്വഫലങ്ങളോടെ വരുന്ന ഈ തലവേദന സാധാരണ തലവേദനയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. മൈഗ്രേൻ മൂലമുണ്ടാകുന്ന വേദന നിങ്ങളെ ബാധിക്കുമ്പോൾ, ആദ്യം ചെയ്യാൻ ആഗ്രഹിക്കുന്നത് വേദനസംഹാരിയായ ഒരു ടാബ്‌ലറ്റ് കഴിക്കുവാൻ ആയിരിക്കും.
പക്ഷേ വേദന ഒഴിവാക്കാൻ മരുന്നുകൾ സ്വന്തം സമയം എടുക്കും. ഇതിന്റെ അഭാവത്തിൽ, ചെലവുകുറഞ്ഞ ഒരു പരിഹാരമായ ഒരു ലളിതമായ വീട്ടുവൈദ്യത്തെക്കുറിച്ച് ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാം. മാത്രമല്ല, ഇവ ഫലങ്ങൾ കാണിക്കാൻ കൂടുതൽ സമയം എടുക്കുകയുമില്ല. ഈ രഹസ്യം എന്തെന്ന് അറിയണോ? അത് മറ്റൊന്നുമല്ല, നമ്മുടെ സ്വന്തം കുരുമുളക് തന്നെ!
ജീവിതശൈലി, വെൽനെസ് പരിശീലകൻ കൂടിയായ ലൂക്ക് കോട്ടീന്യോ അടുത്തിടെ മൈഗ്രെയിനുകളെ തോൽപ്പിക്കാൻ കറുത്ത കുരുമുളക് ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ലളിതമായ ഒറ്റമൂലി പരിചയപ്പെടുത്തുന്നു. മൈഗ്രെയിനിനെക്കുറിച്ച് സംസാരിക്കുമ്പോൾ, തലവേദനയെ സുഖപ്പെടുത്തുന്നതിനും മൈഗ്രെയ്ൻ വേദന ഒഴിവാക്കുന്നതിനും നിങ്ങളുടെ ഭക്ഷണത്തിൽ ഉണക്കിയ കുരുമുളക് ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയുണ്ടായി.
അദ്ദേഹം പറയുന്നത് ഇങ്ങനെ:
മലബന്ധം, അസിഡിറ്റി, ഉറക്കക്കുറവ്, വിറ്റാമിൻ കുറവ്, കണ്ണിന്റെ പ്രശ്നങ്ങൾ, ഉത്കണ്ഠ, വിട്ടുമാറാത്ത സമ്മർദ്ദം, ജലത്തിന്റെ അഭാവം എന്നിവയെല്ലാം തലവേദനയ്ക്കും മൈഗ്രെയിനും കാരണമാകും…നല്ലൊരു ജീവിതശൈലിയോടൊപ്പം ഈ ലളിതമായ പ്രതിവിധി പരീക്ഷിക്കുക.
നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ശരീരത്തിലെ മലവിസർജ്ജനത്തെ സഹായിക്കാനും ഈ ലളിതമായ പാനീയത്തിന് കഴിയുമെന്നും അദ്ദേഹം കുറിച്ച് . ഈ പാനീയം കുടിക്കുന്നത് നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കും! കുരുമുളക് തീർച്ചയായും നിങ്ങളുടെ പ്ലേറ്റിലേക്ക് ചേർക്കേണ്ട ഒരു അത്ഭുത ഭക്ഷണ ചേരുവ ആണെന്ന് ഇത് തെളിയിക്കുന്നു. ഇത് വാഗ്ദാനം ചെയ്യുന്ന ധാരാളം നേട്ടങ്ങളുമുണ്ട്!
കറുത്ത കുരുമുളക് വളരെ സഹായകരമാകുന്നത് എന്തുകൊണ്ട്?
കുരുമുളക് ഒരു വിഭവത്തിന്റെ രുചി കൂട്ടുക മാത്രമല്ല, ധാതുക്കളുടെയും പോഷകങ്ങളുടെയും സമൃദ്ധമായ ഉറവിടം കൂടിയാണ്. ജീവിതശൈലി പരിശീലകൻ ലൂക്ക് കൊട്ടിൻഹോ ചൂണ്ടിക്കാണിച്ചതുപോലെ, കുരുമുളകിന് മൈഗ്രേൻ ഒഴിവാക്കാനും കഴിയും.
കുരുമുളകിന്റെ ആരോഗ്യഗുണങ്ങളെ ആയുർവേദവും പിന്തുണച്ചിട്ടുണ്ട്. ഉണക്കിയ കുരുമുളക് നെയ്യിൽ ചൂടാക്കുകയോ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുകയോ ഭക്ഷണങ്ങളിൽ ചേർക്കുകയോ ചെയ്യുന്നത് തലവേദനയെ ചികിത്സിക്കാൻ നല്ലൊരു പരിഹാരമാണ്. കുരുമുളകിൽ ‘പൈപ്പറിൻ’ എന്നറിയപ്പെടുന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി സവിശേഷത നിറഞ്ഞതിനാൽ, പഴുപ്പുകൾ കുറയ്ക്കുകയും ബാധിത പ്രദേശത്തെ വേദന ഒഴിവാക്കുകയും ചെയ്യുന്നു. അതിനാൽ ഇത് പ്രകൃതിദത്ത വേദനസംഹാരിയായി കണക്കാക്കപ്പെടുന്നു.
കറുത്ത കുരുമുളകിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് മറ്റേത് ചേരുവകളെക്കാൾ കൂടുതലാണ്. വിറ്റാമിൻ എ, സി, കെ എന്നിവയുടെ ഊർജ്ജ കേന്ദ്രമാണിത്. മറ്റ് പോഷകങ്ങളും ധാതുക്കളായ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, റൈബോഫ്ലേവിൻ, തയാമിൻ എന്നിവയും ഇതിൽ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ ശരീരത്തിന് മികച്ച പോഷക ഗുണങ്ങളാണ് പ്രദാനം ചെയ്യുന്നത്.
നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് മറ്റ് പോഷകങ്ങൾ വലിച്ചെടുക്കുവാൻ സഹായിക്കുന്ന അവശ്യ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ സവിശേഷത ആത്യന്തികമായി ഇതിനെ ഒരു പ്രകൃതിദത്ത അത്ഭുത വിഭവമാക്കി മാറ്റുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്.
കുരുമുളക് ഒറ്റമൂലി എങ്ങനെ ഉണ്ടാക്കാം?
കുറച്ച് കുരുമുളക് എടുത്ത് വെള്ളത്തിൽ കുതിർക്കുക.
ഇത് രാത്രി മുഴുവൻ മുക്കിവയ്ക്കുക.
ആശ്വാസം ലഭിക്കുന്നതിനായി പിറ്റേന്ന് രാവിലെ ഈ മിശ്രിതം കുടിക്കുക.
നിങ്ങളുടെ താല്പര്യം അനുസരിച്ച് നിങ്ങൾക്ക് ഇത് ചതച്ചോ അല്ലെങ്കിൽ മുഴുവനായിട്ടൊ കഴിക്കുവാനും കഴിയും.