gnn24x7

സൗന്ദര്യം കൂട്ടും ചില വിദ്യകള്‍

0
421
gnn24x7

മുഖസൗന്ദര്യം നിലനിര്‍ത്താന്‍ പലതും പരീക്ഷിച്ചു. എന്നിട്ടും നിങ്ങള്‍ പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍ ഈ വിദ്യകള്‍ നോക്കൂ. ഇത് നിങ്ങള്‍ക്ക് മനസ്സിന് തൃപ്തി നല്‍കുന്ന ഫലം നല്‍കും. വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളാണ് ഇവിടെ പറയുന്നത്. ടീയും ടീ ബാഗും സൗന്ദര്യത്തിന്… ചര്‍മം തിളങ്ങാനും മൃദുവാകാനും സഹായിക്കുന്ന മികച്ച മാര്‍ഗങ്ങളാണ് ഇവ. കാലാവസ്ഥാ മാറ്റങ്ങള്‍ നിങ്ങളുടെ ചര്‍മത്തെ പല തരത്തില്‍ അസ്വസ്ഥമാക്കുന്നുണ്ട്. മുഖത്ത് ഈര്‍പ്പം നിലനിര്‍ത്താനാണ് ആദ്യം നോക്കേണ്ടത്. ഈ പുതിയ സൗന്ദര്യ കൂട്ടുകള്‍ നോക്കൂ…

വെള്ളരിക്കാ നീരും, തണ്ണിമത്തന്‍ ജ്യൂസും,പാല്‍പ്പാടയും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകാം. മുഖം എപ്പോഴും വൃത്തിയായിട്ടിരിക്കാന്‍ ഇത് സഹായിക്കും.

തൈര്,തണ്ണിമത്തന്‍ എന്നിവ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് നല്ല തണുപ്പ് നല്‍കും.

ബദാം അരച്ച് പനിനീരില്‍ ചേര്‍ത്ത് പുരട്ടുന്നത് സ്‌ക്രബറിന്റെ ഗുണം നല്‍കും.

ആപ്പിള്‍ പേസ്റ്റില്‍ തേന്‍ ചേര്‍ത്ത് പുരട്ടുന്നത് ചര്‍മം തിളക്കമുള്ളതാകാന്‍ സഹായിക്കും.

തക്കാളി മുറിച്ച് മുഖത്ത് അല്‍പനേരം ഉരയ്ക്കുന്നത് പാടുകള്‍ മാറാന്‍ സഹായിക്കും.

പഴം പേസ്റ്റാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മം വലിഞ്ഞുപോകാതിരിക്കാന്‍ സഹായിക്കും.

ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ ചര്‍മം മിനുസമാകുകയും തിളക്കമുള്ളതാകുകയും ചെയ്യും.@s 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here