gnn24x7

പ്രേമേഹത്തിന് ബെറ്റർ തുളസിയില

0
276
gnn24x7

പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിക്കണം.തുളസിയില പ്രമേഹത്തിന് മികച്ച ഒരു ഔഷധമാണ്.വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായ കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച്‌ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയും.

ഇന്‍സുലിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നത് വഴിയാണ് തുളസി പ്രമേഹത്തെ വരുതിയിലാക്കുന്നത്. തുളസിയില അങ്ങനെ തന്നെ വായിലിട്ട് ചവച്ചരച്ച്‌ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍  ഇതിന്റെ രുചി ഇഷ്ടമാകാത്തവർ ഉണ്ടായത് കൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് തുളസിയില വെള്ളം കുടിക്കാവുന്നതാണ്.

വെറുതെ വെള്ളത്തില്‍ തുളസിയില ഇട്ടാല്‍ പോര. രാത്രി മുഴുവനും ഇലകള്‍ വെള്ളത്തില്‍ മുക്കി വയ്ച്ച ശേഷം ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കഴിക്കണം. തുളസിയിട്ട് തിളപ്പിച്ച വെള്ളം വലിയ പാത്രത്തിലാക്കി സൂക്ഷിച്ച്‌ ദിവസം മുഴുവന്‍ ഇടവിട്ട് കുടിക്കാന്‍ ശീലിക്കുന്നതും നല്ലതാണ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here