gnn24x7

കാഴ്ചയെ കവരുന്ന ഗ്ലോക്കോമയെ ചെറുക്കാം

0
255
gnn24x7

കാലക്രമേണ നിങ്ങളുടെ കാഴ്ചശക്തിയെ വരെ ശാശ്വതമായി നഷ്ടപ്പെടുത്താന്‍ തക്ക ശക്തിയുള്ള ഒരു അസുഖമാണ് ഗ്ലോക്കോമ. കണ്ണിനെ ബാധിക്കുന്ന മുഖ്യരോഗങ്ങളില്‍ ഒന്ന്. നിങ്ങളുടെ കണ്ണിലെ ഉയര്‍ന്ന മര്‍ദ്ദം ഒപ്റ്റിക് നാഡിയെ നശിപ്പിക്കുമ്പോള്‍ ഗ്ലോക്കോമ സംഭവിക്കുന്നു. കൂടുതലായും ഈ രോഗം 40 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവരെ ബാധിക്കുന്നു. എങ്കിലും ഇന്നത് ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും ശിശുക്കള്‍ക്കും പോലും ഉണ്ടാകുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗവും ഇതിനു മുഖ്യകാരണങ്ങളിലൊന്നാണ്. നിങ്ങളുടെ കണ്ണിലെ അസാധാരണമായ ഉയര്‍ന്ന മര്‍ദ്ദം മൂലമാണ് പലപ്പോഴും ഒപ്റ്റിക് നാഡിക്ക് ക്ഷതം സംഭവിക്കുന്നത്.

കാലക്രമേണ നിങ്ങളുടെ കാഴ്ചശക്തിയെ വരെ ശാശ്വതമായി നഷ്ടപ്പെടുത്താന്‍ തക്ക ശക്തിയുള്ള ഒരു അസുഖമാണ് ഗ്ലോക്കോമ. കണ്ണിനെ ബാധിക്കുന്ന മുഖ്യരോഗങ്ങളില്‍ ഒന്ന്. നിങ്ങളുടെ കണ്ണിലെ ഉയര്‍ന്ന മര്‍ദ്ദം ഒപ്റ്റിക് നാഡിയെ നശിപ്പിക്കുമ്പോള്‍ ഗ്ലോക്കോമ സംഭവിക്കുന്നു. കൂടുതലായും ഈ രോഗം 40 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവരെ ബാധിക്കുന്നു. എങ്കിലും ഇന്നത് ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും ശിശുക്കള്‍ക്കും പോലും ഉണ്ടാകുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗവും ഇതിനു മുഖ്യകാരണങ്ങളിലൊന്നാണ്. നിങ്ങളുടെ കണ്ണിലെ അസാധാരണമായ ഉയര്‍ന്ന മര്‍ദ്ദം മൂലമാണ് പലപ്പോഴും ഒപ്റ്റിക് നാഡിക്ക് ക്ഷതം സംഭവിക്കുന്നത്.

കാരണങ്ങള്‍

ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന്റെ ഫലമാണ് ഗ്ലോക്കോമ. ഈ നാഡി ക്രമേണ വഷളാകുമ്പോള്‍ നിങ്ങളുടെ കാഴ്ചാപ്രദേശത്ത് പാടുകള്‍ വികസിക്കുന്നു. നിങ്ങളുടെ കണ്ണിന്റെ ഉള്ളിലുടനീളം ഒഴുകുന്ന ഒരു ദ്രാവകം രൂപപ്പെടുന്നു. ഈ ആന്തരിക ദ്രാവകം സാധാരണയായി ഐറിസും കോര്‍ണിയയും കൂടിച്ചേരുന്ന കോണിലുള്ള ട്രാബെക്കുലാര്‍ മെഷ്‌വര്‍ക്ക് എന്ന ടിഷ്യൂവിലൂടെ പുറത്തേക്ക് ഒഴുകുന്നു. ദ്രാവകം അധികമായി ഉത്പാദിപ്പിക്കപ്പെടുകയോ ഡ്രെയ്‌നേജ് സിസ്റ്റം കൃത്യമായി പ്രവര്‍ത്തിക്കാതെ വരികയോ ചെയ്യുന്നത് ദ്രാവകം ശരിയായ അളവില്‍ പുറത്തുവരാതിരിക്കുന്നതിന് കാരണമാകുന്നു. അങ്ങനെ കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടിവരുന്നു. പാരമ്പര്യമായും അസുഖം വരാമെന്നു തെളിഞ്ഞിട്ടുണ്ട്. ചില ആളുകളില്‍ കണ്ണിലെ ഉയര്‍ന്ന മര്‍ദ്ദം, ഒപ്റ്റിക് നാഡീ ക്ഷതം എന്നിവയുമായി ബന്ധപ്പെട്ട ജീനുകള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടസാധ്യതാ ഘടകങ്ങള്‍

ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുന്നതിനുമുമ്പ് ഗ്ലോക്കോമയുടെ വിട്ടുമാറാത്ത അവസ്ഥകള്‍ കാഴ്ചയെ നശിപ്പിക്കും. അതിനാല്‍ ഈ അപകട ഘടകങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കുക.

ഉയര്‍ന്ന ആന്തരിക നേത്ര മര്‍ദ്ദം (ഇന്‍ട്രാക്യുലര്‍ മര്‍ദ്ദം)

പാരമ്പര്യമായി ഗ്ലോക്കോമ അസുഖം

പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ അവസ്ഥകള്‍ ഉള്ളവര്‍

അങ്ങേയറ്റം ലോങ് സൈറ്റോ ഷോട്ട് സൈറ്റോ ഉള്ളവര്‍

കണ്ണിന് പരിക്കോ മുന്‍പ് നേത്ര ശസ്ത്രക്രിയയോ ഉണ്ടായവര്‍

പ്രതിരോധിക്കാം ഗ്ലോക്കോമയെ

ഏതു രോഗവും തുടക്കത്തിലേ കണ്ടുപിടിക്കുന്നതാണ് ഏറ്റവും ഉചിതമായ കാര്യം. ഗ്ലോക്കോമയെ നേരത്തേ കണ്ടുപിടിക്കാനും കൈകാര്യം ചെയ്യാനുമായി നേത്രരോഗവിദഗ്ദ്ധനെ സന്ദര്‍ശിക്കാവുന്നതാണ്. നിങ്ങളുടെ കണ്ണിലെ മര്‍ദ്ദം ഒരു ഡോക്ടര്‍ പരിശോധിച്ചില്ലെങ്കില്‍ അത് ഉയര്‍ന്നതാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. കാരണം ഗ്ലോക്കോമയ്ക്ക് സാധാരണയായി രോഗലക്ഷണങ്ങള്‍ അനുഭവപ്പെടില്ല.

പതിവ് നേത്രപരിശോധന പ്രധാനം

40 വയസ്സ് കഴിഞ്ഞവര്‍ തീര്‍ച്ചയായും കണ്ണ് പരിശോധന നടത്തേണ്ടതാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി ശുപാര്‍ശ ചെയ്യുന്നു. ഒരു പരിശോധനയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള നിങ്ങളുടെ കാഴ്ചയിലെ മാറ്റങ്ങള്‍ സ്ഥിരീകരിക്കാന്‍ ഡോക്ടര്‍ക്ക് കഴിയുന്നതാണ്. 40 വയസ്സിന് മുമ്പ്, ഓരോ 2-4 വര്‍ഷത്തിലും നിങ്ങളുടെ കണ്ണ് ഡോക്ടറെ കാണിക്കുക. പ്രായമാകുന്നതിനനുസരിച്ച് പരിശോധനാ കാലയളവ് വര്‍ധിപ്പിക്കുക. പാരമ്പര്യമായും ഗ്ലോക്കോമ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഈ അവസ്ഥയുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതകാലം മുഴുവന്‍ സാധാരണയായി ചികിത്സ ആവശ്യമാണ്.

ചികിത്സ മുടക്കരുത്

ചികിത്സിച്ചില്ലെങ്കില്‍ ഗ്ലോക്കോമ ക്രമേണ അന്ധതയ്ക്ക് കാരണമാകും. ചികിത്സയ്ക്കിടയിലും ഗ്ലോക്കോമ ബാധിച്ചവരില്‍ 15 ശതമാനം ആളുകള്‍ 20 വര്‍ഷത്തിനുള്ളില്‍ ഒരു കണ്ണിലെങ്കിലും കാഴ്ച നഷ്ടപ്പെടുന്നവരാണ്. കണ്ണിന്റെ മര്‍ദ്ദം കൂടുന്നത് നിങ്ങളുടെ ഗ്ലോക്കോമ അളവിനെ വര്‍ധിപ്പിക്കുന്നു. നിങ്ങള്‍ ഉടന്‍ തന്നെ ചികിത്സ നേടുന്നത് നിങ്ങളുടെ കാഴ്ചശക്തി വഷളാകുന്നത് തടയാന്‍ സഹായിക്കും. കണ്ണിന് ആവശ്യമായ സംരക്ഷണ ഘടകങ്ങള്‍ ഒരു ഒഫ്ത്താല്‍മോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്നതായിരിക്കും. ഈ പ്രതിരോധങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പിന്നീടങ്ങോട്ട് നിങ്ങളുടെ കാഴ്ചയെ തന്നെ കവരാന്‍ ഗ്ലോക്കോമ ശക്തി പ്രാപിച്ചേക്കാം.

തുള്ളിമരുന്നുകള്‍

ഇവ പലപ്പോഴും ഗ്ലോക്കോമ ചികിത്സയുടെ ആദ്യപടിയാണ്. തുള്ളികള്‍ വ്യത്യസ്ത തരത്തിലാണ് വരുന്നത്. പക്ഷേ അടിസ്ഥാന വഴികളിലൂടെ ഇവ കണ്ണിന്റെ മര്‍ദ്ദം നിയന്ത്രിക്കുന്നു. നിങ്ങളുടെ കണ്ണുകളെ സഹായിക്കുന്നതിന് ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ തുള്ളിമരുന്ന് മുടങ്ങാതെ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. ബീറ്റാ-ബ്ലോക്കര്‍ അല്ലെങ്കില്‍ കാര്‍ബണിക് ആന്‍ഹൈഡ്രേസ് ഇന്‍ഹിബിറ്റര്‍ പോലുള്ള കഴിക്കാനുള്ള മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം.

ശസ്ത്രക്രിയ

തുള്ളി മരുന്നുകള്‍ നിങ്ങളുടെ അസുഖത്തെ കുറക്കുന്നില്ലെങ്കിലോ അസ്വസ്ഥതകള്‍ കാരണം അവ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കിലോ നിങ്ങളുടെ ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചേക്കാം. നിങ്ങളുടെ രോഗത്തിന്റെ കാഠിന്യമനുസരിച്ചായിരിക്കും മറ്റു മരുന്നുകളിലേക്ക് മാറണോ അതോ ശസ്ത്രക്കിയക്ക് വിധേയമാകണോ എന്നുള്ളത്.

ലേസര്‍ ശസ്ത്രക്രിയ

രണ്ട് പ്രധാന തരം ശസ്ത്രക്രിയകള്‍ സ്വീകരിക്കാവുന്നതാണ്. ആശുപത്രി വാസമില്ലാതെ സമ്മര്‍ദ്ദം ഒഴിവാക്കിക്കൊണ്ട് ഇവ രണ്ടും നിങ്ങളുടെ കണ്ണ് സംരക്ഷിക്കാന്‍ സഹായിക്കുന്നു. വൈഡ് ആംഗിള്‍ എന്നും അറിയപ്പെടുന്ന ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയാണ് ഏറ്റവും സാധാരണമായത്. ഇതു ചികിത്സിക്കാന്‍ ലേസര്‍ ഉപയോഗിച്ച് കണ്ണിലെ ദ്രവം പുറത്തേക്ക് ഒഴുകാന്‍ കൂടുതല്‍ ഇടം സൃഷ്ടിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ആംഗിള്‍-ക്ലോഷര്‍ ഗ്ലോക്കോമ ഉണ്ടെങ്കില്‍ നിങ്ങളുടെ കണ്ണിലെ ഐറിസില്‍ ഒരു ചെറിയ ദ്വാരമിട്ട് തുടര്‍ ചികിത്സ നടത്താവുന്നതാണ്.

ഓപ്പറേറ്റിംഗ് റൂം ശസ്ത്രക്രിയ

നിങ്ങളുടെ നേത്ര സമ്മര്‍ദ്ദം കുറയ്ക്കാന്‍ തുള്ളിമരുന്നും ലേസര്‍ ശസ്ത്രക്രിയയും പര്യാപ്തമല്ലെങ്കില്‍ പരമ്പരാഗത ശസ്ത്രക്രിയ നടത്താം. ഇതില്‍ നിങ്ങളുടെ സര്‍ജന്‍ നിങ്ങളുടെ കണ്ണില്‍ ദ്രാവകത്തിനായി ഒരു പുതിയ ഡ്രെയിനേജ് ചാനല്‍ സൃഷ്ടിക്കുന്നു.

വ്യായാമം

ആഴ്ചയില്‍ മൂന്നോ അതിലധികമോ തവണ നടത്തം, ജോഗിംഗ് പോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ കണ്ണിന്റെ മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. യോഗയ്ക്കും ഒരളവില്‍ കണ്ണുകളുടെ ആരോഗ്യം കാക്കാനാവും. പക്ഷേ കഠിനമായ ആസനമുറകള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. അവ നിങ്ങളുടെ കണ്ണിന്റെ മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here