gnn24x7

രണ്ടു തുള്ളി ആൽമണ്ട് ഓയിൽ; മുഖം തിളങ്ങും, ഉറപ്പ്

0
106
gnn24x7

ബദാം കഴിക്കുന്നത് ആരോഗ്യവും ചർമകാന്തിയും വർധിപ്പിക്കുമെന്ന് ഒട്ടുമിക്കവർക്കും അറിയാം. എന്നാൽ ബദാം ഓയി(ആൽമണ്ട് ഓയിൽ)ലിന്റെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ പലർക്കും അറിയില്ലെന്നതാണു സത്യം. ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഇതു സ്‌ഥിരമായി ഉപയോഗിച്ചാൽ ആർക്കും സുന്ദരമായ ചർമം സ്വന്തമാക്കാം. 

∙ രാത്രി കിടക്കുന്നതിനു മുൻപു രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്‌താൽ കറുപ്പു നിറം മാറും. 

∙ പകുതി നാരങ്ങാ മുറിച്ചെടുത്തു മുഖത്തു നന്നായി സ്‌ക്രബ് ചെയ്യുക. ഇതിനുശേഷം ആൽമണ്ട് ഓയിൽ ഉപയോഗിച്ചു 10 മസാജ് ചെയ്യുക. സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും മാറും. 

∙ ആൽമണ്ട് ഓയിൽ, നാരങ്ങാ നീര്, തേൻ എന്നിവ സമം ചേർത്തു മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളയുക. ആഴ്‌ചയിലൊരിക്കൽ ചെയ്‌താൽ നിറം വർധിക്കും.

∙ മുഖത്തെ കറുത്തപാടുകൾ മാറാൻ ആൽമണ്ട് ഓയിലും തേനും ചേർത്തു പുരട്ടിയാൽ മതി. 

∙ ആൽമണ്ട് ഓയിൽ സ്‌ഥിരമായി പുരട്ടിയാൽ ചുണ്ടിലെ വരൾച്ചയും കറുപ്പും മാറിക്കിട്ടും.

∙ ആൽമണ്ട് ഓയിൽ മുടി സംരക്ഷണത്തിനും ഉത്തമമാണ്. സ്‌ഥിരമായി ഉപയോഗിച്ചാൽ മുടിക്കു നീളവും കരുത്തും വർധിക്കുകയും തിളക്കമേറുകയും ചെയ്യും. ആഴ്‌ചയിൽ ഒരിക്കൽ ആൽമണ്ട് ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുന്നതും മുടിക്കു നല്ലതാണ്.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here