gnn24x7

ഉയര്‍ന്ന രക്തസമ്മർദ്ദത്തിന് പരിഹാരം ഈ മൂന്ന് ജ്യൂസ്

0
258
gnn24x7

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലോകമെമ്പാടുമുള്ള മരണങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലോകത്തിലെ മൊത്തം മരണങ്ങളില്‍ 12.8% ത്തോളം വരും. ധമനിയുടെ മതിലുകളില്‍ ഉണ്ടാവുന്ന രക്തത്തിന്റെ ശക്തി വളരെ കൂടുതലുള്ള അവസ്ഥയാണ് രക്തസമ്മര്‍ദ്ദം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചെറുപ്പക്കാരിലും മുതിര്‍ന്നവരിലും വളരെ സാധാരണമാണ്.

ചികിത്സിച്ചില്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതമോ ഹൃദയാഘാതമോ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്താം. 130/90 mmHg- ല്‍ കൂടുതല്‍ രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള ഉയര്‍ന്ന അപകടസാധ്യത ലിസ്റ്റില്‍ വരുന്നതാണ്. ഇവര്‍ കൃത്യമായ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഒരു രോഗി അവരുടെ ഭക്ഷണരീതിയെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും കൂടുതല്‍ ജാഗ്രത പാലിക്കണം. സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍ ഇവര്‍ ഒരു കാരണവശാലും അളവില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ല.

ഉയര്‍ന്ന ബിപി രോഗികള്‍ അമിതമായി വറുത്ത ഭക്ഷണങ്ങളോ ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളോ ഒരു കാരണവശാലും ഉപയോഗിക്കരുത്. നല്ല മിശ്രിത കാര്‍ബണുകള്‍, നാരുകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം അവ ശീലമാക്കണം. എന്നാല്‍ ഇനി പറയുന്ന മൂന്ന് ജ്യൂസുകള്‍ കൊണ്ട് ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ടില്‍ നൈട്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകള്‍ ആരോഗ്യം നല്‍കുന്നതിനും അതോടൊപ്പം രക്തയോട്ടം മെച്ചപ്പെടുത്താനും നൈട്രേറ്റുകള്‍ സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിങ്ങളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.

ചീര ജ്യൂസ്

ചീരയുടെ ആരോഗ്യഗുണങ്ങളില്‍ ഭൂരിഭാഗവും നമുക്ക് അറിയാത്തതാണ്. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ചീര. പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് ഇലക്കറികള്‍. നിങ്ങളുടെ രക്തക്കുഴലുകളിലെയും ധമനികളിലെയും പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇത് രക്തയോട്ടവും രക്തചംക്രമണവും വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ല്യൂട്ടിനിലും ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. ല്യൂട്ടിന്‍ ധമനികളുടെ മതിലുകളില്‍ രക്തം കട്ടപിടിക്കുന്നത് തടയുന്നു, അങ്ങനെ ഹൃദയാഘാതത്തിനും രക്തസമ്മര്‍ദ്ദത്തിനും സാധ്യത കുറയ്ക്കുന്നു.

കാരറ്റ് ജ്യൂസ്

കാരറ്റ് പൊട്ടാസ്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും വളരെ മികച്ചതാണ്. അതോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിന് മികച്ചതായി മാറുന്നതോടൊപ്പം തന്നെ കാരറ്റ് രക്തപ്രവാഹത്തിനും ഹൃദയാഘാതത്തിനും സാധ്യത കുറയ്ക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ച് നില്‍ക്കുന്നതാണ് കാരറ്റ് ജ്യൂസ്. ഇത് കൂടിയ രക്തസമ്മര്‍ദ്ദത്തിന് പരിഹാരം നല്‍കുന്നതോടൊപ്പം ഏത് ആരോഗ്യപ്രശ്‌നത്തിനും മികച്ചതാണ്.

മറ്റ് ഗുണങ്ങള്‍

ഇവയല്ലാം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സ്ഥിരമായി കഴിക്കുന്നതിലൂടെ ഇത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും മുകളില്‍ കാണുന്ന ജ്യൂസില്‍ ഏതെങ്കിലും ഒന്ന് കഴിക്കാവുന്നതാണ്. ഇത് സ്ഥിരമാക്കിയാല്‍ അതിലൂടെ ആരോഗ്യ സംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഉണ്ടാവുന്നുണ്ട്.

ടോക്‌സിന്‍ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതിന് ഈ ജ്യൂസുകള്‍ സഹായിക്കുന്നുണ്ട്. ഇതിലൂടെ ടോക്‌സിനെ പുറന്തള്ളുന്നു എന്നുള്ളത് മാത്രമല്ല അത് ആരോഗ്യത്തിനുണ്ടാക്കുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഞൊടിയിട കൊണ്ടാണ് പരിഹാരം നല്‍കുന്നത്. എല്ലാ ദിവസവും നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് മുകളില്‍ പറഞ്ഞവയില്‍ ഏതെങ്കിലും ഒരു ജ്യൂസ് ശീലമാക്കണം.

Read more at: https://malayalam.boldsky.com/health/wellness/vegetable-juices-to-manage-high-blood-pressure-024360.html

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here