gnn24x7

ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം; ഒതുങ്ങാത്ത രോഗങ്ങളില്ല

0
193
gnn24x7

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിൽ സിട്രസ് പഴങ്ങൾ തന്നെയാണ് ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നത്. സിട്രസ് പഴങ്ങൾ നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമാക്കി മാറ്റേണ്ടത് അത്യാവശ്യം തന്നെയാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഇവ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇത് കൂടാതെ മറ്റ് പോഷകഗുണങ്ങളും സിട്രസ് പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. തണുപ്പിനെ നേരിടാൻ ചർമ്മത്തെ സഹായിക്കുന്നതിനും രോഗത്തെ ഇല്ലാതാക്കി ആരോഗ്യത്തെ ത്വരിതപ്പെടുത്തുന്നതിനും സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആൻറി ഓക്സിഡൻറുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ധാതുക്കളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പഴങ്ങൾക്ക് സിട്രസ് രുചിയുമുണ്ട്. ഇതിലൂടെ ഇത് നിങ്ങളുടെ രസമുകുളങ്ങൾക്ക് മികച്ച ഗുണം നൽകുന്നുമുണ്ട്. നിങ്ങളുടെ ഡയറ്റിൽ ദിവസവും സിട്രസ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഡയറ്റിൽ സിട്രസ് ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

സിട്രസ് സമൂത്തി തയ്യാറാക്കാം

സ്മൂത്തി പലർക്കും അത്ര പരിചിതമായ ഒന്നല്ല. എന്നാൽ അൽപം ശ്രദ്ധിച്ച് തയ്യാറാക്കിയാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ആരാണ് രുചികരമായ സ്മൂത്തി ഇഷ്ടപ്പെടാത്തത്? ഒരു ബെറി സ്മൂത്തിയും ചോക്ലേറ്റ് സ്മൂത്തികളും പരീക്ഷിച്ചു, പക്ഷേ ഒരു സിട്രസ് സ്മൂത്തി പരീക്ഷിക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എങ്കിൽ ഇനി ഈ സ്മൂത്തി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. അതിന് വേണ്ടി വിറ്റാമിൻ സിയും സിട്രസ് കൂടിയായ ഓറഞ്ച് സ്മൂത്തി തയ്യാറാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ അത് നിങ്ങളിൽ സിട്രസ് അകത്തേക്ക് എത്തുന്നതിന് സഹായിക്കുന്നുണ്ട്.

സാലഡ് തയ്യാറാക്കാം

നമ്മളിൽ മിക്കവരും ഭക്ഷണത്തിനായി സാലഡ് ഇഷ്ടപ്പെടാത്തവരായിരിക്കും. പക്ഷേ നിങ്ങളുടെ ഭക്ഷണത്തോടൊപ്പം ഒരു സാധാരണ സാലഡും കൂടിയായാൽ അത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. അതിന് വേണ്ടി വെള്ളരിക്കാ, തക്കാളി, റാഡിഷ്, കാരറ്റ്, ഉള്ളി എന്നിവയ്‌ക്കൊപ്പം നിങ്ങൾക്ക് എല്ലായ്പ്പോഴും സിട്രസ് പഴം നിങ്ങളുടെ സാലഡിൽ ചേർക്കാം. ഇനി സിട്രസ് അടങ്ങിയ പഴം ഇഷ്ടമല്ലെങ്കിൽ നിങ്ങൾക്ക് അൽപം നാരങ്ങ നീര് സാലഡിൽ ചേർക്കാവുന്നതാണ്. ഇതും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മികച്ച ഒരു ഓപ്ഷനാണ്.

നാരങ്ങ വെള്ളം കുടിക്കാം

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നാരങ്ങ വെള്ളം വളരെയധികം സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാവുന്ന അസ്വസ്ഥതകളെ വേണമെങ്കില്‍ ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം ഉപയോഗിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന കാര്യം പലർക്കും അറിയുകയില്ല. ദിവസത്തിൽ ഒരിക്കൽ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യം വർദ്ധിപ്പിച്ച് ശരീരം ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്.

ലെമൺ ടീ

ലെമൺ ടീ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാൽ നിങ്ങളുടെ ദിവസേനയുള്ള വിറ്റാമിൻ സി ലഭിക്കുന്നതിന് ഒരു കപ്പ് ലെമൺ ടീ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കാം. ഇതിലൂടെ ആരോഗ്യത്തിനുണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും നിങ്ങളുടെ ഡയറ്റിൽ സിട്രസ് ഫ്രൂട്ട് ഉൾപ്പെടുത്തുന്നതിലൂടെ അത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഗുണങ്ങൾ താഴെ പറയുന്നവയാണ്.

ഗുണങ്ങൾ ഇതെല്ലാം

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമാർഗ്ഗങ്ങളിൽ ഒന്നാണ് സിട്രസ് പഴങ്ങൾ. കാരണം അവ വളരെ കുറഞ്ഞ കലോറിയും ഉയർന്ന അളവിലുള്ള ഫൈബറും അടങ്ങിയതാണ്. ഇതിലടങ്ങിയ പെക്റ്റിൻ കുടലിന്റെ ആഗിരണം, ദഹനം എന്നിവ മന്ദഗതിയിലാക്കുന്നു, ഇത് വയറു നിറഞ്ഞ അവസ്ഥ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഇത് അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കുകയും ചെയ്യുന്നുണ്ട്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് നല്ല അളവിൽ ഫോളേറ്റ് ഇവയില്‍ അടങ്ങിയിരിക്കുന്നതിനാൽ സിട്രസ് പഴങ്ങളുടെ പട്ടികയിൽ നാരങ്ങ ഒന്നാമതാണ്.

ശരീരത്തിലെ അപചയ പ്രക്രിയകൾ നല്ല രീതിയില്‍ നടക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് സിട്രസ് അടങ്ങിയ പഴങ്ങൾ. പേശികൾ, ഞരമ്പുകൾ, വൃക്കകൾ, ഹൃദയം എന്നിവയുടെ ശരിയായ പ്രവർത്തനത്തിന് സിട്രസ് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യകരമായ പോഷകാഹാരത്തിന് ഏറ്റവും കൂടുതൽ ഉപയോഗിച്ചാൽ ഫലം നൽകുന്ന ഒന്നാണ് നാരങ്ങയും ഓറഞ്ചും മറ്റ് സിട്രസ് അടങ്ങിയ പഴങ്ങളും.

പോഷക സമൃദ്ധമായ ഭക്ഷണങ്ങളും ഭക്ഷണത്തിലെ നാരുകളും വിവിധ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടങ്ങളാണ് സിട്രസ് പഴങ്ങൾ. രോഗപ്രതിരധ ശേഷി കുറഞ്ഞ ആളുകൾ എന്തുകൊണ്ടും ഭക്ഷണത്തിലും ഡയറ്റിലും ഉൾപ്പെടുത്തേണ്ട ഒന്നാണ് സിട്രസ് അടങ്ങിയ പഴങ്ങൾ. കൂടാതെ, സിട്രസ് പഴങ്ങൾ കൊഴുപ്പ് രഹിതമാണ്, സോഡിയവും കൊളസ്ട്രോളും ഇല്ല.

Read more at: https://malayalam.boldsky.com/health/wellness/ways-to-add-citrus-fruits-in-your-diet/articlecontent-pf159618-024046.html

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here