gnn24x7

സമ്പര്‍ക്കത്തിലൂടെ രോഗിയാകാനുള്ള പ്രധാന സാഹചര്യങ്ങള്‍ എന്തൊക്കെ?

0
211
gnn24x7

സമ്പര്‍ക്കത്തിലൂടെ രോഗിയാകാനുള്ള പ്രധാന സാഹചര്യങ്ങള്‍

1. പൂര്‍ണ്ണമായും അടഞ്ഞ സാഹചര്യത്തില്‍ ഒരു കൊവിഡ് രോഗിയുമായി മുഖാമുഖം ഇരിക്കുന്ന സന്ദര്‍ഭം. കൂടാതെ ഒരു മീറ്റര്‍ അകലം പാലിക്കാതെയുള്ള ഇരിപ്പ്.

2. വീട്ടില്‍ കൊവിഡ് ബാധിച്ചവരെ ഏറ്റവും അടുത്ത് ശുശ്രൂഷിക്കുന്നവര്‍.

3. കൊവിഡ് രോഗികള്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ മറ്റൊരാള്‍ ഉപയോഗിക്കുന്ന സാഹചര്യം.

4. കൊവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ കഴിയുക.

5. ഒരു കോവിഡ് രോഗി തുമ്മുകയോ ശ്വസിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന കണികകള്‍ അടുത്ത് നില്‍ക്കുന്ന വ്യക്തിയിലേക്ക് പകരുന്ന സാഹചര്യം.

സെല്‍ഫ് ക്വാറന്റൈന്‍

കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പ്രാഥമിക പട്ടികയുള്‍പ്പെട്ടവരാണ് നിങ്ങളെങ്കില്‍ ആദ്യം ചെയ്യേണ്ട കാര്യമിതാണ്. പുറത്ത് നിന്നുള്ള സമ്പര്‍ക്കം ഒഴിവാക്കി പതിന്നാല് ദിവസം ക്വാറന്റൈനില്‍ പോകണം. 14 ദിവസം വ്യക്തികളുമായി യാതൊരുവിധത്തിലുള്ള സമ്പര്‍ക്കവും പാടില്ലെന്നാണ് ആരോഗ്യ വിദ്ഗധര്‍ പറയുന്നത്. രോഗബാധയുള്ള ഒരു വ്യക്തിയുമായുള്ള നിങ്ങളുടെ അവസാന സമ്പര്‍ക്കത്തില്‍ നിന്നാണ് 14 ദിവസത്തെ കാലയളവ് ആരംഭിക്കേണ്ടത്.

ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് നന്നായി വായുസഞ്ചാരമുള്ള ഒറ്റ മുറിയില്‍ താമസിക്കണം. മറ്റൊരു കുടുംബാംഗത്തിനും രോഗിക്കും ഇടയില്‍ കുറഞ്ഞത് 1 മീറ്ററെങ്കിലും ദൂരം നിലനിര്‍ത്തുന്നത് നല്ലതാണ്. രോഗബാധയുള്ളവര്‍ ഉപയോഗിച്ച പാത്രങ്ങള്‍. വസ്ത്രം തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. മാസ്‌ക് ഉപയോഗിച്ച് മാത്രം രോഗിയുമായി സംസാരിക്കുക.

ലക്ഷണങ്ങള്‍ നിരീക്ഷിക്കുക

ശ്വസോച്ഛ്വാസത്തിലെ ഏറ്റക്കുറച്ചിലുകള്‍, പനി, വരണ്ട ചുമ എന്നീ ലക്ഷണങ്ങള്‍ മാറിമാറി വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുക. സാധാരണ വൈറല്‍ ഫീവറിന്റെ ലക്ഷണങ്ങളും കൊവിഡിന് കണ്ടുവരുന്നതുകൊണ്ട് അത്തരം ലക്ഷണങ്ങളുള്ളവരും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക.

പരിശോധന

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തി ചികിത്സ ആരംഭിക്കേണ്ടതാണ്. എന്നാല്‍ ചിലരില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുവെന്ന് വരില്ല. എന്നാല്‍ പരിശോധന ഫലം പൊസീറ്റാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വീണ്ടും ക്വാറന്റൈനില്‍ പോകേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വൈറസ് ബാധ ഇല്ലെന്ന് തെറ്റിദ്ധരിക്കരുത്. അത് മറ്റുള്ളവര്‍ക്ക് കൂടി രോഗം പകരുന്നതിന് വഴിയൊരുക്കും.

സ്വയം പാരസെറ്റാമോള്‍ പോലുള്ളവ കഴിക്കാമോ

കൊവിഡ് രോഗത്തെ ചെറുക്കാന്‍ പരാസെറ്റാമോള്‍ കഴിച്ച് ഒരു സാധാരണ പനിയെപ്പോലെ ഭേദമാക്കാമെന്ന് തെറ്റിദ്ധരിക്കരുത്. രോഗം സ്ഥിരീകരിച്ചാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകള്‍ ഉപയോഗിക്കുക. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സാധാരണ പനിയ്ക്ക് നല്‍കുന്ന മരുന്നുകള്‍ വാങ്ങി കുടുംബാംഗങ്ങള്‍ക്ക് അടക്കം നല്‍കി രോഗത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവരുണ്ട് നമുക്കിടയില്‍. അത്തരം രീതിയിലൂടെ കൊവിഡിനെ മറികടക്കാന്‍ കഴിയില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here