gnn24x7

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

0
15
gnn24x7

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും ദമ്പതി ധ്യാനവും സംഘടിപ്പിക്കുന്നു.

“ENCOUNTER” എന്ന പേരിൽ യുവജനങ്ങൾക്കായുള്ള ധ്യാനം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ Kildimoയിലെ St Joseph’s Church-ൽ നടക്കും.

ദമ്പതികൾക്കായുള്ള “COVENANT” ധ്യാനം നവംബർ 5, 6, 7 തീയതികളിൽ വൈകുന്നേരം 4 മുതൽ രാത്രി 9 വരെ ഇതേ വേദിയിൽ നടക്കും.

ധ്യാനങ്ങളുടെ സമാപന ദിവസമായ നവംബർ 8 ഞായറാഴ്ച, Dooradoyleയിലെ St Paul’s Church-ൽ ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ രാത്രി 7 മണിക്ക് സമാപിക്കും.

വിവിധ രാജ്യങ്ങളിൽ കർത്താവിന്റെ സുവിശേഷം പ്രഘോഷിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനായ ബ്രദർ റെജി കൊട്ടാരം ധ്യാനങ്ങൾക്ക് നേതൃത്വം നൽകും. ലീമെറിക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ബ്രണ്ടൻ ലീഹി ധ്യാനങ്ങൾക്ക് എല്ലാ വിധ പ്രാർത്ഥനകളും ആശംസിച്ചു. 

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന യുവജനങ്ങളെയും ദമ്പതികളെയും ധ്യാനത്തിലേക്ക് ക്ഷണിക്കുന്നതായി മാസ്സ് സെന്റർ വികാരി ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു.

ധ്യാനങ്ങളുടെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

മോനച്ചൻ നാരകത്തറ: 087 755 3271

ജോഷൻ കെ. ആന്റണി: 089 975 3535

വാർത്ത: ബിനു ജോസഫ് (പി.ആർ.ഓ.)

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7