gnn24x7

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

0
24
gnn24x7

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 4.30 വരെ നടക്കും.

ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനിലൂടെ പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ രൂപം കൊണ്ട Anointing Fire Catholic Ministry (AFCM) ആണ് ഡബ്ലിനിലെ ബൈബിൾ കൺവെൻഷന് നേതൃത്വം നൽകുന്നത്. അനേകരുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയ AFCM-ന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ കൺവെൻഷനിൽ വിവിധ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കും.

വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ കൺവെൻഷന്റെ ഭാഗമായി നടക്കും.

എല്ലാ വിശ്വാസികളെയും കൺവെൻഷനിലേക്ക് AFCM അയർലണ്ട് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

വാർത്ത : റോണി കുരിശിങ്കൽ പറമ്പിൽ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7