gnn24x7

അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ വർഷംതോറും 40,000 പുതിയ വീടുകൾ വേണം

0
254
gnn24x7

ഡബ്ലിലൻ : വർഷംതോറും 40,000 പുതിയ വീടുകൾ നിർമ്മിച്ചാൽ മാത്രമേ വരും വർഷങ്ങളിൽ അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാനാവുകയുള്ളുവെന്ന് ഇനീഷ്യേറ്റീവ് അയർലണ്ടിന്റെ വാർഷിക ഭവന റിപ്പോർട്ട്. നിലവിലെ സ്ഥിതി നിലനിർത്താനും വിതരണത്തിലെ നിലവിലുള്ള കുറവ് കൂടുതൽ വലുതാക്കാതിരിക്കാനുമുള്ള സാഹചര്യം
സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും പഠന റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
റിപ്പോർട്ടിൽ വ്യക്തമാക്കി
2030 വരെ ഓരോ വർഷവും 33,000 വീടുകൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള നാഷണൽ ഹൗസിംഗ് ടാർഗെറ്റ് കൈവരിക്കാനായാൽ ഭവന നിർമ്മാണത്തിലെ നിലവിലെ വാർഷിക കുറവ് 49,000 എന്ന നിലയിലേക്കെത്തും. അത് കൊണ്ട് തന്നെ ടാർജറ്റ് വർധിപ്പിക്കേണ്ടതുണ്ട്.

കഴിഞ്ഞ വർഷം പൂർത്തിയാക്കിയ പുതിയ വീടുകളിലും അപ്പാർട്ട്മെന്റുകളിലും 40% വർധനയുണ്ടായിട്ടും രാജ്യത്തിന് ആവശ്യമായ വീടുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി ഈ പഠനം വിശദമാക്കുന്നു. 28,000 വീടുകളാണ് കഴിഞ്ഞ വർഷം മൊത്തം നിർമ്മിച്ചത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 300% പ്ലാനിംഗ് അംഗീകാരങ്ങൾ വർധിപ്പിക്കാക്കാവുന്ന തരത്തിൽ ആസൂത്രണ പ്രക്രിയയിൽ സമൂലമായ പുനരുദ്ധാരണം അനിവാര്യമാണെന്ന് ഇനീഷ്യേറ്റീവ് അയർലണ്ട് പഠന റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here